ന്യൂസനയ്യ ഏരിയയിലെ ഗ്യാസ് ബക്കാല യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി ന്യൂസനയ്യ ഏരിയയിലെ ഗ്യാസ് ബക്കാല യൂണിറ്റ് സമ്മേളനം ഏരിയ പരിധിയില്‍ നടന്നു. ഓഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതല്‍ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.
രക്ഷതസാക്ഷികള്‍ ഹഖ് മുഹമ്മദ്, മിദിലാജ് നഗറില്‍ നടന്ന സമ്മേളനം ഏരിയ കമ്മറ്റി അംഗം തോമസ് ജോയി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വിജയരാഘവന്‍ സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി വിജയരാഘവന്‍ പ്രവര്‍ത്തന, വരവ്-ചെലവു റിപ്പോര്‍ട്ടും, കേന്ദ്ര കമ്മറ്റി അംഗം റഫീഖ് ചാലിയം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേളി കേന്ദ്ര കമ്മറ്റി അംഗം സെന്‍ ആന്റണി, യൂണിറ്റ് സെക്രട്ടറി വിജയരാഘവന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. രജീഷ് രക്ഷതസാക്ഷി പ്രമേയവും, സ്‌നേഹേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ പ്രസിഡന്റ് ഹുസ്സൈന്‍ മണക്കാട്, ജോയിന്റ് ട്രഷറര്‍ ബൈജു ബാലചന്ദ്രന്‍, ഏരിയ കമ്മറ്റി അംഗങ്ങളായ കരുണാകരന്‍ മണ്ണടി, ഷൈജു ചാലോട്, സതീഷ് കുമാര്‍, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി മനോഹരന്‍, ഏരിയ ആക്ടിങ് സെക്രട്ടറി നിസാര്‍ മണ്ണഞ്ചേരി, രാഹുല്‍ മനോഹര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രസിഡന്റ് വിജയരാഘവന്‍, വൈസ് പ്രസിഡന്റ് രാഹുല്‍ മനോഹര്‍, സെക്രട്ടറി അബ്ദുല്‍ നാസര്‍, ജോയിന്റ് സെക്രട്ടറി അബ്ദുല്‍ കലാം, ട്രഷറര്‍ രജീഷ്, ജോയിന്റ് ട്രഷറര്‍ രാജേഷ് എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. അബ്ദുല്‍ നാസര്‍ സമ്മേളനത്തിന് നന്ദി പറഞ്ഞു.ട്ടോ : കേളി ന്യൂസനയ്യ ഏരിയയിലെ ഗ്യാസ് ബക്കാല യൂണിറ്റിന്റെ പുതിയ ഭാരവാഹികള്‍
Content Highlights: Keli Newsanayya Gas Bakala Unit Conference
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..