-
റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ പുതിയ യൂണിറ്റ് താദിഖില്‍ രൂപീകരിച്ചു. കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ പ്രവാസികളുടെ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, കലാകായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും മുഖ്യലക്ഷ്യമാക്കി 2001ല്‍ രൂപം കൊണ്ട കേളി, സൗദി അറേബ്യയിലെ റിയാദിലും സമീപ പ്രവിശ്യകളിലുമായി 75 യൂണിറ്റുകളുമായി പ്രവര്‍ത്തിച്ച് വരികയാണ്. മലാസ് ഏരിയയിലെ ഏഴാമതും കേളിയുടെ എഴുപത്തി ആറാമത് യുണിറ്റുമായാണ് താദിഖിലെ യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.
ജൂണ്‍ 18നു താദിഖില്‍ നടന്ന യൂണിറ്റ് രൂപീകരണ ജനറല്‍ബോഡി യോഗത്തില്‍ മലാസ് ഏരിയാ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷതയും, ട്രഷറര്‍ സജിത് സ്വാഗതവും ആശംസിച്ചു. കേളി ആക്റ്റിംങ് സെക്രട്ടറി ടി ആര്‍ സുബ്രമണ്യന്‍ യോഗം ഉത്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് സംഘടനാ വിശദീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേളീ ആക്ടിങ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, മുഖ്യ രക്ഷധികാരി സമിതി അംഗം സതീഷ്‌കുമാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് മനോജ് കെ.പി, സെക്രട്ടറി തുളസി കെ, ട്രഷറര്‍ ഷാജി എന്നിവരെ ഭാരവാഹികളായും ഒന്പത് പേരടങ്ങിയ യൂണിറ്റ് എക്‌സിക്യൂട്ടിവ് സമിതിയേയും യോഗം തെരഞ്ഞെടുത്തു.
കേളി രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗം ഗോപിനാഥന്‍ വേങ്ങര, കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര, മലാസ് ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍, മലാസ് മുഖ്യ രക്ഷധികാരി ആക്ടിങ് കണ്‍വീനര്‍ ഫിറോസ് തയ്യില്‍, മലാസ് രക്ഷധികാരി സമിതി അംഗങ്ങളായ മുഹമ്മദ് അഷ്റഫ്, റിയാസ്, മുകുന്ദന്‍, ഇ കെ രാജീവന്‍, ഏരിയ കമ്മിറ്റി അംഗംങ്ങളായ നൗഫല്‍ യു.സി., പ്രതീഷ് പുഷ്പന്‍ എന്നിവര്‍ യൂണിറ്റ് രൂപീകരണ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി തുളസി യോഗത്തിന് നന്ദി പറഞ്ഞു.
ഫോട്ടോ : താദിഖ് യൂണിറ്റ് ഉത്ഘാടന ചടങ്ങും, തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..