റിയാദ്: കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ മുഴുവന്‍ സമയ ലോക്ക് ഡൗണിനെ തുടര്‍ന്ന് റിയാദിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് നേരിടേണ്ടിവരുന്ന പല തരത്തിലുള്ള പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ അടിയന്തിരമായി എത്തിക്കണമെന്ന് റിയാദ് കേളി കലാ സംസ്‌കാരിക വേദി ഇന്ത്യന്‍ എംബസിക്കു നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
മുഴുവന്‍ സമയ ലോക്ക് ഡൗണിനെ തുടര്‍ന്ന് പല തരത്തിലുള്ള പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്ന പ്രവാസി മലയാളികള്‍ക്കും കോവിഡ്19 രോഗബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നു സംശയിക്കപ്പെടുന്ന പ്രവാസി മലയാളികള്‍ക്ക്, സ്ത്രീകള്‍ക്ക് ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും ആവശ്യമെങ്കില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും പ്രത്യേക ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഇന്ത്യന്‍ എംബസി ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് റിയാദില്‍ നിന്നുള്ള ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി സമിതി ആക്ടിംഗ് സെക്രട്ടറിയുമായ കെപിഎം സാദിഖ് അഭ്യര്‍ത്ഥിച്ചു.
വിവിധ രാജ്യങ്ങള്‍ സൗദിയില്‍ നിന്ന് തങ്ങളുടെ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സൗദി അറേബ്യ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് തങ്ങളുടെ പൗരന്‍മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ സൗദിയില്‍ നിന്ന് ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള യാതൊരു നടപടികളും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാഞ്ഞ ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോടും ഇന്ത്യന്‍ എംബസിയോടും കേളി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
കേരള സര്‍ക്കാര്‍ ഐഎംഎ യുമായി സഹകരിച്ചു ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കോവിഡ് രോഗവുമായി ബന്ധപ്പെട്ട് സൗജന്യമായി ഡോക്ടറുടെ സേവനവും നോര്‍ക്ക റൂട്ട്‌സ് ക്വിക് ഡോക്ടര്‍ സംവിധാനത്തിലൂടെ ഇപ്പോള്‍ ലഭ്യമാണ്. കോവിഡ് മഹാമാരിയുടെ സാമൂഹ്യ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പ്രവാസി മലയാളികള്‍ ഇന്ത്യന്‍ എംബസ്സിയുടേയും സൗദി ഗവണ്‍മെന്റിന്റേയും നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കണമെന്നും അടിയന്തിര സഹായം ആവശ്യമെങ്കില്‍ സൗദി ഗവണ്‍മെന്റിന്റേയും ഇന്ത്യന്‍ എംബസിയുടേയും നിലവിലുള്ള ഹെല്പ് ഡെസ്‌ക്കുകള്‍ പ്രയോജനപ്പെടുത്തണമെന്നു് അഭ്യര്‍ഥിക്കുന്നതായും സാദിഖ് പറഞ്ഞു.
Content Highlights: KELI - Memorandum to Embassy on Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..