Photo: Pravasi mail
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന മലാസ് ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മലാസ് ഏരിയയുടെ അഞ്ചാമത് സമ്മേളനമാണ് നടക്കുന്നത്. കേളി മലാസ് ഏരിയ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിലാണ് ലോഗോ പ്രകാശനം ചെയ്തത്. സംഘാടകസമിതി കണ്‍വീനര്‍ മുകുന്ദന് അധ്യക്ഷത വഹിച്ചു.
കേളി മലാസ് ഏരിയ അംഗങ്ങളില്‍ നിന്നും ക്ഷണിച്ച ലോഗോയില്‍, ജരീര്‍ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സനീഷ് ഡിസൈന്‍ ചെയ്ത ലോഗോയാണ് തിരഞ്ഞെടുത്തത്. ചടങ്ങില്‍ കേളി ട്രഷറര്‍ സെബിന് ഇക്ബാല്‍, കേളി മലാസ് ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍, സംഘാടകസമിതി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, സംഘാടകസമിതി അംഗങ്ങള്‍, കേളി ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മലാസ് ഏരിയ സമ്മേളനം ജൂണ്‍ 17 ന് വെള്ളിയാഴ്ച്ച ജയപ്രകാശ് നഗറില്‍ വെച്ച് നടക്കും. ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സെമിനാര്‍, ചലച്ചിത്രോത്സവം, വിവിധ കലാപരിപാടികള്‍ എന്നിവയും പൊതു സമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: Keli Malas Area Conference logo released
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..