കേളി മലാസ് ഏരിയ മജ്മ യൂണിറ്റും ഉമ്മുൽ ഹമാം ഏരിയയും സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ നിന്ന്
റിയാദ്: കേളി കലാസാംസ്കാരിക വേദി ഒരുക്കുന്ന 2022-ലെ സമൂഹ നോമ്പുതുറയുടെ ഭാഗമായി മലാസ് ഏരിയ മജ്മ യൂണിറ്റും ഉമ്മുല്‍ ഹമാം ഏരിയ കമ്മിറ്റിയും ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കൂടുതല്‍ പ്രവാസികളിലേക്ക് കേളിയുടെ സാന്നിധ്യം എത്തിക്കുന്നതിന് വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഏരിയ തലങ്ങളിലാണ് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. ഇരുപത് വര്‍ഷത്തോളമായി മുടക്കമില്ലാതെ ഇഫ്താര്‍ സംഗമങ്ങള്‍ നടത്തിവരുന്ന കേളിക്ക്, കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കോവിഡ് ബാധിതരും, കോവിഡിനെ തുടര്‍ന്ന് ജോലിയും ശമ്പളവുമില്ലാതെ, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയായിരുന്ന നിരവധി സാധാരണക്കാരായ പ്രവാസി തൊഴിലാളികള്‍ക്ക് താങ്ങും തണലുമായി അവര്‍ക്കാവശ്യമായ മരുന്നും, ഭക്ഷണ സാധനങ്ങളും, മെഡിക്കല്‍ ഉപകരണങ്ങളും അടങ്ങിയ നിരവധി ഇഫ്താര്‍ കിറ്റുകള്‍ അവരുടെ താമസ്ഥലങ്ങളിലെത്തി കേളി വിതരണം ചെയ്തിട്ടുണ്ട്.
മജ്മയിലെ ഹര്മ ഇസ്തരാഹയില് നടന്ന ഇഫ്താര്‍ സംഗമത്തില്‍ യൂണിറ്റിലെ അംഗങ്ങള്‍ക്കു പുറമെ മജ്മയിലേയും, ഹോത്താ സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിലെയും നിരവധി പേര് എത്തിയിരുന്നു. ഇഫ്താറിന് മുന്നോടിയായി മജ്മയിലും സമീപത്തുമുള്ള കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്ന മുപ്പതോളം തൊഴിലാളികള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ അവരുടെ വാസസ്ഥലങ്ങളില്‍ എത്തിച്ചു നല്കി. അല്‍ കബീര്‍ ഫ്രോസണ്‍ ഫുഡ്സ് കമ്പനിയുടെ ലൈവ് സ്നാക്ക്സ് കുക്കിംഗ് കമ്പനി പ്രതിനിധികള്‍ ജനകീയ ഇഫ്താറിനോടനുബന്ധിച്ച് നടത്തിയിരുന്നു.
സുനില്‍ കുമാര്‍ ചെയര്‍മാനും, അനീസ് കണ്‍വീനറുമായ സംഘടകസമിതിയാണ് ഇഫ്താറിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയത്. കേളി മലാസ് ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍, ട്രെഷറര്‍ സജിത്ത്, മലാസ് ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അഷ്റഫ്, മുകുന്ദന്, നൗഫല്‍ പൂവക്കുറിശി, അബ്ദുല്‍ കരീം, യൂണിറ്റ് സെക്രട്ടറി ഷെരീഫ് ചാവക്കാട്, പ്രസിഡന്റ് പ്രതീഷ് പുഷ്പന്, ട്രഷറര്‍ ഡോ.രാധാകൃഷ്ണന്, എക്സിക്യൂട്ടീവ് അംഗങ്ങളായ, സന്ദീപ്, സിറാജ് അരിപ്ര, വിജിത്, നസീം, ശ്യം, യൂണിറ്റ് കമ്മിറ്റി മെമ്പര്‍മാരായ ഷാഫി, മന്‍സൂര്‍, ശ്രീകുമാര്‍, ഷാനവാസ്, നിസാര്‍ ബാബു എന്നിവര്‍ ഇഫ്താറിന് നേതൃത്വം നല്കി. പ്രവാസ ലോകത്തെ എഴുത്തുകാരി സബീന എം സാലി, ന്യൂ ഏജ് ഇന്ത്യ പ്രതിനിധി മുഹമ്മദ് എം സാലി, കെഎംസിസി പ്രതിനിധി മുസ്തഫ, പാണ്ട ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ മുജീബ്, മജ്മ യൂണിവേഴ്സിറ്റി ഡെന്റല്‍ സര്ജന് ഡോ.സലിം, എന്നിവര്‍ ഇഫ്താറില്‍ സാന്നിദ്ധ്യമറിയിച്ചു.
ഉമ്മുല്‍ ഹമാം ഏരിയയിലെ അല്‍ നഖീല്‍ ഇസ്തിരാഹയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കേളി അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു പ്രവാസി മലയാളികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, സമൂഹത്തിലെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യില്‍, കേളി ആക്ടിങ് സെക്രട്ടറി ടി ആര് സുബ്രമണ്യന്‍, കേളി പ്രസിഡന്റ് ചന്ദ്രന് തെരുവത്ത്, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ഉമ്മുല്‍ ഹമാം ഏരിയാ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ പി പി ഷാജു, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ചന്ദു ചൂഡന്‍, അബ്ദുള്‍ കലാം, സുരേഷ്, അബ്ദുല്‍ കരീം, സംഘടക സമിതി കണ്‍വീനര്‍ നൗഫല്‍ സിദ്ധിഖ്, ചെയര്മാന് ബിജു, വൈസ് ചെയര്മാന് ജാഫര്‍ സാദിഖ്, ജോ.കണ്‍വീനര്‍ ഷാജഹാന് തുടങ്ങിയവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്കി
Content Highlights: Keli Ifthar Meet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..