കേളി ചികിത്സാ സഹായം കൈമാറി


ചന്ദ്രബാബുവിന് കേളിയുടെ ചികിത്സാ സഹായം കൈമാറുന്നു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയയിലെ ഷുബ്ര യൂണിറ്റ് അംഗമായിരുന്ന ചന്ദ്രബാബുവിന്റെ ചികിത്സയ്ക്കായി യൂണിറ്റ് സ്വരൂപിച്ച ചികിത്സാ സഹായം ശ്രീനാരായണപുരത്തെ ചന്ദ്രബാബുവിന്റെ വീട്ടില്‍ ഒരുക്കിയ ചടങ്ങില്‍ കൈമാറി. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനനാണ് ഫണ്ട് കൈമാറിയത്.

റിയാദിലെ ബദിയയില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്ന ചന്ദ്രബാബു ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടില്‍ പോവുകയായിരുന്നു. തുടര്‍ന്ന് അസുഖം മൂര്‍ച്ഛിക്കുകയും ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായി. ചന്ദ്രബാബുവിന്റെ അവസ്ഥ മനസ്സിലാക്കിയ കേളി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഫണ്ട് സ്വരൂപിച്ചു നല്‍കുകയായിരുന്നു.

ചടങ്ങില്‍ കേളി കേന്ദ്ര കമ്മിറ്റി മുന്‍ അംഗം സുരേഷ് ചന്ദ്രന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി എ.പി.ജയരത്‌നം, പൂത്തോട് ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, പനങ്ങാട്ട് ഏരിയ അംഗം റാഫി, പൂരുരു വീട്ടില്‍ മേഖല സെക്രട്ടറി അംജദ്, കട്ടകത്ത് എല്‍സി അംഗങ്ങളായ സുകുമാരന്‍, കെ ഡി രാജന്‍, കേരള പ്രവാസി സംഘം ജില്ലാ ട്രഷറര്‍ ഹബീബ് റഹ്‌മാന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സലിം എന്നിവര്‍ പങ്കെടുത്തു.

Content Highlights: Keli handed over the medical aid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented