കേളി വിദ്യാഭ്യാസ പുരസ്‌കാര വിതരണം
കണ്ണൂര്‍: കേളി കലാസാംസ്‌കാരിക വേദിയുടെ 2020-21 അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ പുരസ്‌കാരത്തിന്റെ കേരളത്തിലെ വിതരണനത്തിന് കണ്ണൂരില്‍ തുടക്കമായി. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ വിജയം നേടി ഉപരിപഠനത്തിനു അര്‍ഹത നേടിയ കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാര വിതരണത്തിന്റെ ഔപചാരികമായ ഉത്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞമാസം റിയാദില്‍ നടത്തിയിരുന്നു.
നാട്ടിലെ കുട്ടികള്‍ക്കുള്ള പുരസ്‌കാര വിതരണത്തിന് തുടക്കം കുറിച്ചുകൊണ്ട് കണ്ണൂരില്‍, കണ്ണപുരം പി.വി. സ്മാരക ഹാളില്‍ നടത്തിയ പുരസ്‌കാരവിതരണ ചടങ്ങില്‍ കേരള പ്രവാസി സംഘം കണ്ണപുരം വില്ലജ് പ്രസിഡണ്ട് ഹരികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സിപിഎം പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗം എന്‍. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള മൊമെന്റോ എന്‍. ശ്രീധരനും ക്യാഷ് അവാര്‍ഡുകള്‍ സിപിഎംകണ്ണപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വി. ശ്രീധരനും കൈമാറി.
കേളി രക്ഷാധികാരി സമിതി അംഗം സജീവന്‍ ചൊവ്വ, കേരള പ്രവാസി സംഘം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം കെ. സുകുമാരന്‍, കേരള പ്രവാസി സംഘം കണ്ണപുരം വില്ലജ് സെക്രട്ടറി യു.വി സുഗുണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കാര്‍ത്തിക് സുരേഷ്, കൃഷ്ണേന്ദു രാജീവന്‍, നേഹ സുരേഷ്, ഗോപിക സതീശന്‍, മഞ്ജിമ രാജീവന്‍, ഉജ്വല്‍ രഘുനാഥ്, തീര്‍ത്ഥ രഘുനാഥ്, വൈശാഖ് ബാബുരാജ്, അദിത്ത് സജീവന്‍ എന്നീ കുട്ടികള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
പരിപാടിയില്‍ കണ്ണപുരം ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ഗംഗാധരന്‍, വിവിധ ബ്രാഞ്ച് സെക്രട്ടറിമാര്‍, കേളി അല്‍ ഖര്‍ജ് സനയ്യ യുനിറ്റ് സെക്രട്ടറി സുകേഷ് പാപ്പിനിശ്ശേരി, കേളിയുടെ അംഗങ്ങളായിരുന്ന ജയരാജ്, മഹേഷ് കൊടിയത്, ബാബുരാജ് കൂവോട്, ജയചന്ദ്രന്‍ നെരുവമ്പ്രം, രാജീവന്‍ പള്ളിക്കോല്‍, പ്രശാന്ത് എരിയില്‍, രാജീവന്‍ മൊട്ടമ്മല്‍, രഞ്ജിത്ത് കടവില്‍, രാജീവന്‍ കോറോത്ത് എന്നിവര്‍ സംബന്ധിച്ചു. കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കേളി കേന്ദ്ര കമ്മിറ്റി അംഗം പ്രകാശന്‍ മൊറാഴ നന്ദിയും രേഖപ്പെടുത്തി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..