സിപിഐ എം ഏരിയാ സെക്രട്ടറി കെ.വി.ബാലൻ കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം അതുല്യയ്ക്ക് കൈമാറുന്നു.
റിയാദ് : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികള്‍ക്കായി വര്‍ഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം (2019 20) കണ്ണൂര്‍ കടമ്പൂരില്‍ നടന്നു. പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേളി ന്യൂ സനയ്യ ഏരിയ അംഗമായ ബാബു കുന്നുമ്മലിന്റെ മകള്‍ ബി.അതുല്യക്കാണ് പുരസ്കാരം കൈമാറിയത്. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്കാരം വിതരണം ചെയ്യുന്നത്. ഈ വര്‍ഷം 26 കുട്ടികളാണ് പുരസ്കാരത്തിന് അര്‍ഹത നേടിയത്.
കടമ്പൂര് പാട്യം വായനശാലയില്‍ വെച്ച് നടന്ന ചടങ്ങില്‍ സിപിഐ എം ഏരിയാ സെക്രട്ടറി കെ.വി. ബാലനാണ് പുരസ്കാരം കൈമാറിയത്. കേളി രക്ഷാധികാരി സമിതി മുന്‍ അംഗം ബി.പി.രാജീവന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഐ എം ഏരിയാ കമ്മിറ്റി അംഗം സി.കെ.രാജന് അധ്യക്ഷത വഹിച്ചു. സിപിഐ എം കടമ്പൂര് ലോക്കല്‍ സെക്രട്ടറി ഇ.കെ.അശോകന്, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കെ.വി.ശശി, സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം രാമചന്ദ്രന്, കേളി ന്യൂ സനയ്യ മുന്‍ രക്ഷാധികാരി ജയരാജന് ആറാത്തില് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അതുല്യ ചടങ്ങിന് നന്ദി പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..