കേളി കലണ്ടർ 2022 പ്രകാശനം ചെയ്‌തു


2 min read
Read later
Print
Share

കേളിയുടെ 2022ലെ കലണ്ടർ അസാഫ് എം.ഡി അബ്ദുള്ള അൽ അസാരി പ്രകാശനം ചെയ്യന്നു

റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ 2022 ലെ കലണ്ടർ പ്രകാശനം ചെയ്തു. ബഗള്ഫിലെ കിങ്‌ഡം ഓഡിറ്റോറിയത്തിൽ നടന്ന കേളി ഇരുപത്തിയൊന്നാം വാർഷികം ‘കേളിദിനം 2022’നോടനുബന്ധിച്ചാണ് കലണ്ടർ പ്രകാശനം നടന്നത്.

എന്നത്തേയും പോലെ ഏറെ വ്യത്യസ്ഥതകളുമായാണ് ഇത്തവണയും കേളി കലണ്ടർ രൂപകൽപന ചെയ്തിട്ടുള്ളത്. പ്രവാസികൾക്ക് ഏറെ പ്രയോജനകരമായ രീതിയിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് കേളി ഓരോ വർഷവും കലണ്ടർ തയ്യാറാക്കി വരുന്നത്. നോർക്ക റൂട്‌സ് പ്രവാസികൾക്കായി ഒരുക്കിയിട്ടുള്ള വിവിധ ക്ഷേമ പദ്ധതികളുടെ വിവരങ്ങളുമായാണ് ഇത്തവണത്തെ കലണ്ടർ പുറത്തിറങ്ങിയിട്ടുള്ളത്. കൂടാതെ ഇന്ത്യൻ എമ്പസ്സി, സൗദി ലേബർ വിഭാഗം, എമർജൻസി നമ്പറുകൾ, പ്രധാന ആശുപത്രികൾ, സൗദിയിലെ മലയാള മാധ്യമങ്ങൾ, കേരള സർക്കാരുമായി ബന്ധപ്പെടാവുന്ന തരത്തിൽ വിവിധ വകുപ്പ് മന്ത്രിമാരുടെ ഓഫീസ് നമ്പറുകൾ എന്നിങ്ങനെ ഒരു പ്രവാസിക്ക് ആവശ്യമായ പരമാവധി വിവരങ്ങൾ ഇത്തവണയും കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കലണ്ടറുമായി ബന്ധപ്പെട്ട എല്ലാ ജോലികളും കേളി അംഗങ്ങൾ തന്നെയാണ് നിർവഹിച്ചത്. കേളി സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂരാണ് കലണ്ടർ രൂപകൽപന ചെയ്തത്. കെ.ടി.പി.കോബ്‌ളാൻ പൈപ്പ്‌സ്, അസാഫ് ബിൽഡിങ് മെറ്റീരിയൽസ് സപ്ലൈ എന്നിവരാണ് ഇത്തവണത്തെ കലണ്ടർ സ്‌പോൺസർമാർ. ഇത് തുടർച്ചയായി നാലാം തവണയാണ് കെ.ടി.പി.കോബ്‌ളാൻ പൈപ്പ്‌സ് കേളി കലണ്ടർ സ്പോൺസർ ചെയ്യുന്നത്.

പ്രകാശന ചടങ്ങിൽ കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷതയും ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പറഞ്ഞു. കൊപ്ലാൻ സെയിൽസ് മാനേജർ സിദ്ദിഖ്, അസാഫ് മർക്കറ്റിങ് മാനേജർ പ്രസാദ് വഞ്ചിപുര എന്നിവരുടെ സാന്നിധ്യത്തിൽ അസാഫ് എം.ഡി അബ്ദുള്ള അൽ അസാരി പ്രകാശനകർമ്മം നിർവ്വഹിച്ചു. അസാഫിനുള്ള ഉപഹാരം സെൻ ആന്റണിയിൽ നിന്നും അബ്ദുല്ല അൽ അസാരിയും കൊബ്‌ളാൻ പൈപ്പ്സിനുള്ള ഉപഹാരം കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മലിൽ നിന്നും സിദ്ധീക്കും ഏറ്റുവാങ്ങി.

കേളി രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ, കലണ്ടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച കേളി കേന്ദ്ര കമ്മറ്റി അംഗം സെൻ ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി ആക്റ്റിംഗ് സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ, രക്ഷാധികാരി അംഗങ്ങൾ, കേളി സെക്രട്ടറിയറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേളി ആക്ടിങ് ട്രഷറർ സെബിൻ ഇഖ്ബാൽ നന്ദി പറഞ്ഞു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mathrubhumi

1 min

ഹജറുല്‍ അസ്വദ് ചുംബിക്കുന്നതിനും പ്രാര്‍ത്ഥനക്കും സൗകര്യമൊരുക്കാന്‍ വിപുലമായ പദ്ധതി

Aug 4, 2022


UAE

2 min

സന്ദർശക വിസ ദീർഘിപ്പിക്കാം, പ്രൊഫഷണലുകൾക്ക് ഗ്രീൻ വിസ; അടിമുടി മാറ്റവുമായി യു.എ.ഇ.

Apr 19, 2022


image

2 min

ബഹ്‌റൈന്‍ പ്രതിഭയ്ക്ക് പുതിയ ഭാരവാഹികള്‍

Dec 13, 2021


Most Commented