.
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് എട്ടാമത് ന്യൂ സനയ്യ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. 'വര്‍ഗീയതയും ഇന്ത്യന്‍ രാഷ്ട്രീയവും' എന്ന വിഷയത്തില്‍ ന്യൂ സനയ്യയിലെ ദുബായ് ഒയാസിസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് സെമിനാര്‍ നടന്നത്.
കേളി കേന്ദ്രകമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ന്യൂ സനയ്യ ഏരിയാ സാംസ്കാരിക സമിതി കണ്‍വീനര്‍ ബേബി ചന്ദ്രകുമാര്‍ മോഡറേറ്ററായി. ഏരിയകമ്മറ്റി അംഗം ജയപ്രകാശ് പ്രബന്ധം അവതരിപ്പിച്ചു. അബ്ദുള്‍ കലാം, താജുദീന്, ലിധിന്‍ ദാസ്, ഷിജു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രദീപ് ആറ്റിങ്ങല്‍ ചര്‍ച്ചക്കുള്ള മറുപടി പറഞ്ഞു. ന്യൂ സനയ്യ ഏരിയ കണ്‍വീനര്‍ മനോഹരന് നെല്ലിക്കല്‍, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ പ്രസിഡന്റ് ഹുസൈന് മണക്കാട് എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി നിസാര്‍ മണ്ണഞ്ചേരി സ്വാഗതവും, ഏരിയ കമ്മറ്റിയംഗം ഷമല്‍രാജ് നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..