അൽഖർജ് ഏരിയ സമ്മേളന ലോഗോ പ്രകാശന ചടങ്ങിൽ നിന്നും
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന അല്‍ഖര്‍ജ് ഏരിയ ഒന്‍പതാമത് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. അല്‍ഖര്‍ജിലെ സനയ്യ യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന ലോഗോ പ്രകാശന ചടങ്ങില്‍ ഏരിയ പ്രസിഡന്റ് സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഷബി അബ്ദുല്‍സലാം സ്വാഗതം പറഞ്ഞു. സമ്മേളനം ഇന്ത്യന്‍ കര്‍ഷക സമര വിജയത്തിന് സമര്‍പ്പിക്കുന്നതായി ഏരിയ സെക്രട്ടറി അറിയിച്ചു.
ജൂലൈ 29 ന് നടക്കുന്ന ഏരിയ സമ്മേളത്തിനു മുന്നോടിയായി സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ്, 'ലഹരിയില്‍ മുങ്ങുന്ന ആരോഗ്യം' എന്ന വിഷയത്തില്‍ വെബിനാര്‍ എന്നിവ സംഘടിപ്പിക്കുമെന്നും സംഘാടക സമിതി അറിയിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ഏരിയ ജോയിന്റ് ട്രഷറര്‍ ജയന് പെരുനാട് ചടങ്ങിന് നന്ദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..