കേളിദിനം 2023 സംഘാടക സമിതി രൂപീകരിച്ചു


കേളി സംഘാടക സമിതി രൂപീകരണ യോഗത്തിൽ നിന്ന്

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ 22-ാം വാര്‍ഷികാഘോഷം കേളിദിനം 2023 വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി.

ബത്ത ക്ലാസിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അധ്യക്ഷനായി. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായ് യോഗം ഉദ്ഘാടനം ചെയ്തു. കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് ആമുഖ പ്രഭാഷണം നടത്തി. കേളി ജോയിന്റ് സെക്രട്ടറി മധുബാലുശ്ശേരി സ്വാഗതവും രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍, കേളി ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചും സംസാരിച്ചു.

കേളിയുടേയും കുടുംബവേദിയുടെയും അംഗങ്ങള്‍ ഒരുക്കുന്ന വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കി കൊണ്ടാണ് വാര്‍ഷികാഘോഷം അരങ്ങേറുക. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രഥമ കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റും സംഘടിപ്പിക്കും.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. ഗീവര്‍ഗീസ് (ചെയര്‍മാന്‍), അനിരുദ്ധന്‍, ശ്രീഷ സുകേഷ് (വൈസ് ചെയര്‍പേഴ്സണ്‍സ്) സുനില്‍ കുമാര്‍ (കണ്‍വീനര്‍), സീബ കൂവോട്, സുകേഷ് കുമാര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവര്‍ സംഘാടക സമിതിക്ക് നേതൃത്വം നല്‍കും.

സുനില്‍ സുകുമാരന്‍, നൗഫല്‍ പൂവക്കുറുശ്ശി, അജിത്ത് കുളത്തൂര്‍, ഹുസ്സൈന്‍ മണക്കാട്, വിനയന്‍, ഹാഷിം കുന്നത്തറ, ബിജി തോമസ്, നസീര്‍ മുളൂര്‍ക്കര, മധു പട്ടാമ്പി, സിജിന്‍ കൂവള്ളൂര്‍, അലി പട്ടാമ്പി, മധു ബാലുശ്ശേരി, എന്നിവരെ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായും, പ്രദീപ് കൊട്ടാരത്തില്‍, സുജിത് മലാസ്, സജീന സിജിന്‍, ഷാബി അബ്ദുല്‍ സലാം, സനീഷ് മലാസ്, ജിഷ്ണു ബദിയ, ഷാജി കെ.കെ റൗദ, ഷിബു അറൈഷ്, റിയാസ് മലാസ്, റഫീക്ക് അരീപ്ര, സൂരജ് അസ്സിസ്സിയ, സരസന്‍ ബദിയ, രവീന്ദ്രന്‍ നസീം, ചന്ദു ചൂടന്‍, സുനില്‍ കുമാര്‍ ബത്ത, സുധീര്‍ അസ്സിസ്സിയ, ധനീഷ് ചന്ദ്രന്‍ ഉമ്മുല്‍ ഹമാം, ശ്രീകുമാര്‍ വാസൂ, ജോഷി പെരിഞ്ഞനം, തോമസ് ജോയ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായ സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്. രൂപീകരണയോഗത്തിന് സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദി പറഞ്ഞു.

കേളിദിനം 2023 സംഘാടകസമിതി രൂപീകരണ യോഗം രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായ് ഉദ്ഘാടനം ചെയ്യുന്നു.

Content Highlights: keli


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented