കേളി വിദ്യാഭ്യാസ പുരസ്‌കാര വിതരണം 


വിദ്യാഭ്യാസ പുരസ്‌കാരത്തിന് അർഹരായ കുട്ടികൾ ഉദ്ഘാടകൻ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തും കടവിനൊപ്പം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പുരസ്‌കാരത്തിന്റെ 2021-22ലെ വിതരണോദ്ഘാടനം റിയാദില്‍ നടന്നു. ബത്ഹ ക്ലാസ്സിക് ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാര വിതരണ ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് നിര്‍വഹിച്ചു. പത്തില്‍ നിന്നും പന്ത്രണ്ടാം ക്ലാസില്‍ നിന്നും ഉപരിപഠനത്തിന് അര്‍ഹരായ കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്യുന്നത്.

കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായി, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, പ്രശസ്ത പ്രവാസി എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

181 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. അതില്‍ അംന സെബിന്‍, ഹെന്ന വടക്കുംവീട്, ഫത്തിമാ നസ്സീര്‍, അദ്വൈത് ബാബു, അനുഗ്രഹ് ബാബു, ഗോഡ്‌സണ്‍ പൗലോസ് എന്നിവര്‍ക്കാണ് റിയാദില്‍ വെച്ച് നടന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്തത്. നാട്ടിലുള്ള കുട്ടികള്‍ക്ക് വിവിധ ഏരിയകളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി കമ്മറ്റിയംഗം പ്രഭാകരന്‍ കണ്ടന്തോര്‍, ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ കുട്ടികള്‍ക്ക് ഉപഹാരവും ക്യാഷ് പ്രൈസും വിതരണം ചെയ്തു. ചടങ്ങില്‍ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും, വൈസ് പ്രസിഡന്റ് രജീഷ് പിണറായി നന്ദിയും പറഞ്ഞു.

Content Highlights: keli


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented