പ്രവാസികളെ നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയിലാക്കണമെന്ന് കേളി മുസാമിയ ഏരിയ


.

റിയാദ്: തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ നിയമക്കുരുക്കില്‍പ്പെട്ട് നാടണയാന്‍ കഴിയാതെ നിരവധി പ്രവാസികള്‍ പ്രയാസമനുഭവിക്കുന്നു. നിയമാനുസൃത രേഖകള്‍ ഇല്ലാത്തതിനാല്‍ ജോലിചെയ്യുവാനോ, ഭക്ഷണത്തിനോ, താമാസത്തിനോ പോലും സാമ്പത്തികമില്ലാത്ത അവസ്ഥയില്‍ യാതന അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ ഈ പ്രശ്‌നപരിഹാരത്തിനായി സൗദി ഗവണ്‍മെന്റ് ഒരുക്കിയ വഴികളിലൂടെ നാടണയുന്നതിനായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്. ഈ വിഷയത്തില്‍ ഇന്ത്യന്‍ എംബസി ത്വരിതഗതിയിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, സൗദി അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന കാലതാമസങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും, ദുരിതമനുഭവിക്കുന്ന പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും കേളി മുസാമിയ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന മുസാമിയ അഞ്ചാമത് ഏരിയ സമ്മേളനം, സഖാവ് പി കൃഷ്ണപിള്ളയുടെ നാമധേയത്തിലുള്ള നഗരിയില്‍ നടന്നു. അല്‍ഖുവയ്യ യൂണിറ്റ് അംഗം നൗഷാദ് ആമുഖ പ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് നടരാജന്‍ താല്‍ക്കാലിക അധ്യക്ഷനായി. സന്തോഷ് രക്തസാക്ഷി പ്രമേയവും, അനീഷ് അബൂബക്കര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷമീര്‍ പുലാമന്തോള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജോ:ട്രഷറര്‍ വിജയന്‍ വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നാലു യൂണിറ്റില്‍ നിന്നായി ഏഴുപേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഷമീര്‍ പുലാമന്തോള്‍, കേളി സെക്രട്ടറി ടി ആര്‍ സുബ്രഹ്‌മണ്യന്‍, വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കണ്ടോന്താര്‍ എന്നിവര്‍ ചര്‍ച്ചക്ക് മറുപടി നല്‍കി.

ഷമീര്‍ പുലാമന്തോള്‍ പ്രസിഡന്റ്, നിസാറുദ്ധീന്‍ സെക്രട്ടറി, ഷാന്‍ മഞ്ഞപ്പാറ ട്രഷറര്‍, വിജയന്‍, ഇഖ്ബാല്‍, വൈസ് പ്രസിഡന്റുമാര്‍, നടരാജന്‍, സന്തോഷ് ജോയിന്റ് സെക്രട്ടറിമാര്‍, മുഹമ്മദാലി ജോയിന്റ് ട്രഷറര്‍ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. സാബു, സുനില്‍, സുരേഷ്, വേലു ബാലു, ജെറി തോമസ് എന്നിവര്‍ അവതരിപ്പിച്ച ലൈഫ് മിഷന്‍ പദ്ധതി പ്രവാസികള്‍ക്കും അനുവദിക്കുക, കേരള മോഡല്‍ വികസന പദ്ധതികള്‍ അട്ടിമറിക്കരുത്, വിമാന യാത്രാ നിരക്ക് വര്‍ധനവ് നിയന്ത്രിക്കുക, നീറ്റ് പരീക്ഷ മാനദണ്ഡങ്ങള്‍ മാറ്റുക, എമ്പസ്സിയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികളെ താമസം വിനാ നാട്ടിലെത്തിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, കേന്ദ്ര കമ്മിറ്റി അംഗം ജോഷി പെരിഞ്ഞനം, ഏരിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഷാന്‍ മഞ്ഞപ്പാറ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലാല്‍, സുരേഷ്, വിജയന്‍ (രജിസ്ട്രേഷന്‍) നടരാജന്‍, സന്തോഷ്, ഷാജി (പ്രസീഡിയം) നിസാറുദ്ധീന്‍, മധു ബലുശ്ശേരി, ഷമീര്‍ പുലാമന്തോള്‍ (സ്റ്റിയറിങ്) ജെറി തോമസ്, ലാല്‍, (പ്രമേയം) നൗഷാദ്, വിജയന്‍, ഷാന്‍ മഞ്ഞപ്പാറ (ക്രഡന്‍ഷ്യല്‍) അനീഷ് അബൂബക്കര്‍, രാജേഷ്, ബിനോയ് കണ്ണന്‍ (മിനുറ്റ്‌സ്) എന്നിവരടങ്ങിയ സബ്കമ്മറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു. സമ്മേളനത്തിന് പുതിയ സെക്രട്ടറി നിസാറുദ്ധീന്‍ നന്ദി പറഞ്ഞു.

Content Highlights: keli


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented