കേളി ഏരിയ സമ്മേളനം; ന്യൂസനയ്യ സമ്മേളന ലോഗോ പ്രകാശനം ചെയ്തു


.

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്രസമ്മേളനത്തിന്റ ഭാഗമായുള്ള എട്ടാമത് ന്യൂസനയ്യ ഏരിയയുടെ സമ്മേളന ലോഗോ പ്രകാശനം ചെയ്തു. ന്യൂസനയ്യ ചില്ലി മാസ്റ്റര്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങ് ചേനാടന്‍ ഗ്രൂപ്പ് എം.ഡി. അബ്ദുല്‍ ഗഫൂറിന്റെ (ബാപ്പുട്ടി) സാന്നിധ്യത്തില്‍ ഏരിയാ ആക്ടിംഗ് സെക്രട്ടറി നിസാര്‍ മണ്ണഞ്ചേരി സംഘാടകസമിതി ചെയര്‍മാന്‍ അബ്ബാസ്, കണ്‍വീനര്‍ ഷിബുതോമസ് എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കേളി ന്യൂ സനയ്യ ഏരിയ കമ്മറ്റി അംഗം ഷമല്‍രാജാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

ഏരിയാ പ്രസിഡന്റ് ഹുസൈന്‍ മണക്കാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി നിസാര്‍ മണ്ണഞ്ചേരി സ്വാഗതം പറഞ്ഞു. കേളി ജോയിന്‍ സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരന്‍ നെല്ലിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, സമ്മേളന സംഘാടക സമിതി അംഗങ്ങള്‍, വിവിധ യൂണിറ്റിലെ പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഓഗസ്റ്റ് 19ന് നടക്കുന്ന ഏരിയ സമ്മേളത്തിന് മുന്നോടിയായി 'വര്‍ഗീയതയും ഇന്ത്യന്‍ രാഷ്ട്രീയവും' എന്ന വിഷയങ്ങളില്‍ സെമിനാറും, നോര്‍ക്കാ രജിസ്‌ട്രേഷന്‍ ക്യാമ്പും സംഘടിപ്പിക്കുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ ഷിബു തോമസ് ചടങ്ങിന് നന്ദി പറഞ്ഞു.

Content Highlights: keli

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented