കേളി അസീസിയ സൂപ്പര്‍ കപ്പ് അറേബ്യന്‍ ചാലഞ്ചേഴ്‌സ് ജേതാക്കള്‍ 


.

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ ആറാമത് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൂപ്പര്‍ കപ്പ് 2022 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ അറേബ്യന്‍ ചാലഞ്ചേഴ്‌സ് ജേതാക്കളായി. ന്യൂ സനയ്യ അല്‍ ഇസ്‌കാന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റിയാദ് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാണ് അറേബ്യന്‍ ചാലഞ്ചേഴ്‌സ് ജേതാക്കളായത്. കേളിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തോട് മുന്നോടിയായാണ് ഏരിയാ സമ്മേളനങ്ങള്‍ നടക്കുന്നത്.
റിയാദ് ഫുട്ബാള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത എട്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് കേളി മുഖ്യ രക്ഷാധികാരിയും ലോക കേരളാ സഭാംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ റഫീഖ് അരിപ്ര അധ്യക്ഷതയും കണ്‍വീനര്‍ ഷാജി റസാഖ് സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഇതാര്‍ ഹോളി ഡേയ്‌സ് പ്രതിനിധി യാസിര്‍, ഡോക്ടര്‍ സമീര്‍ പോളി ക്ലിനിക് പ്രതിനിധി റഫീഖ് ഹസ്സന്‍, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ടൂര്‍ണമെന്റിന്റെ കിക്കോഫ് കേളി കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷറഫുദീന്‍ നിര്‍വ്വഹിച്ചു. ഫൈനലില്‍ റിയാദ് ബ്ലാസ്റ്റേഴ്‌സ്-അറേബ്യന്‍ ചാലഞ്ചേഴ്‌സ് മത്സരം 1-1 സമനിലയില്‍ കലാശിച്ചു. ടൈബ്രേക്കറില്‍ അറേബ്യന്‍ ചാലഞ്ചേഴ്‌സ് 5 - 4ന് ജേതാക്കളായി. റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്റെ (റീഫ) റഫറി പാനലാണ് കളി നിയന്ത്രിച്ചത്. സമാപനച്ചടങ്ങില്‍ കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി, സംഘാടകസമിതി കണ്‍വീനര്‍ ഷാജി റസാഖ്, ഇതാര്‍ പ്രതിനിധി യാസിര്‍, അസീസിയ ഏരിയ ആക്ടിങ് സെക്രട്ടറി സുധീര്‍, സംഘാടക സമിതി ചെയര്‍മാന്‍ റഫീഖ് അരിപ്ര, അസീസിയ ഏരിയ ട്രഷറര്‍ സുഭാഷ്, റീഫ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കും റണ്ണേഴ്സിനുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മിഡ് ലാന്റ് കെമിക്കല്‍സ്, ഇതാര്‍ ഹോളിഡേയ്സ്, റബു അല്‍ റെയില്‍ ട്രേഡിങ്, ഡോക്ടര്‍ സമീര്‍ പോളി ക്ലിനിക്, സിറ്റിഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവരാണ് വിവിധ സമ്മാനങ്ങളും ട്രോഫികളും സ്‌പോണ്‍സര്‍ ചെയ്തത്. അസീസിയ ഏരിയ ആക്ടിങ് സെക്രട്ടറി സുധീര്‍ സമാപന ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Content Highlights: keli

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented