പ്രവാസികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക- കേളി മലാസ് ഏരിയ സമ്മേളനം


മലാസ് ഏരിയ സമ്മേളനം കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം  ഗീവർഗീസ് ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി മലാസ് ഏരിയ സമ്മേളനം നടന്നു. സെപ്റ്റംബറില്‍ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെ യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. കേളി മലാസ് മുന്‍ ഏരിയ സെക്രട്ടറി ജയപ്രകാശിന്റെ പേരിലുള്ള നഗറില്‍ നടന്ന അഞ്ചാമത് മലാസ് ഏരിയ സമ്മേളനത്തില്‍ സംഘടകസമിതി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര സ്വാഗതം പറഞ്ഞു. സമ്മേളനം കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഗീവര്‍ഗീസ് ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സജിത്ത് കെപി വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 9 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 18 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുനില്‍ കുമാര്‍, ടി ആര്‍ സുബ്രഹ്മണ്യന്‍, ഗീവര്‍ഗീസ്, സജിത്ത് കെ പി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കുള്ള മറുപടി പറഞ്ഞു. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാര്‍, രക്ഷാധികാരി കമ്മിറ്റി അംഗം ജോസഫ് കെ ഷാജി, കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, കേളി ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, കേളി വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കണ്ടോന്താര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങല്‍, കാഹിം തുടങ്ങിയവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

കരീം പൈങ്ങോട്ടൂര്‍, അഷ്റഫ് പൊന്നാനി, ഷമീം മേലേതില്‍, സിംനേഷ്, ജുനൈദ് എന്നിവര്‍ അവതരിപ്പിച്ച കെ റെയില്‍ പദ്ധതി നടപ്പിലാക്കുക, പ്രവാസികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വികലമായ വിദ്യാഭ്യാസ പരിഷ്‌കരണം പിന്‍വലിക്കുക, 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് പ്രവാസി ക്ഷേമനിധി രജിസ്റ്റര്‍ ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വത്കരിക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. സജിത്ത് കെ പി, മുകുന്ദന്‍, ജവാദ്, സുനില്‍ കുമാര്‍, അഷ്റഫ് മുഹമ്മദ്, ഉമ്മര്‍ വി പി എന്നിവര്‍ സമ്മേളന നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു .

നൗഫല്‍ പൂവ്വാകുറിശി ( പ്രസിഡന്റ്), മുകുന്ദന്‍, റിയാസ് പള്ളട്ട് (വൈസ് പ്രസിഡണ്ടുമാര്‍), സജിത്ത് കെ പി (സെക്രട്ടറി), നിസാമുദ്ധീന്‍, സുജിത്ത് വി എം ( ജോയിന്റ് സെക്രട്ടറിമാര്‍), നൗഫല്‍ ഉള്ളാട്ട്ചാലി (ട്രഷറര്‍), റഫീഖ് പി എന്‍ എം (ജോയിന്റ് ട്രഷറര്‍), കരീം പൈങ്ങോട്ടൂര്‍, റെനീസ് കരുനാഗപ്പള്ളി, പ്രതീഷ് പുഷ്പന്‍, ശ്രീജിത്ത്, ഷമീം മേലേതില്‍, സന്ദീപ്, ഷിജിന്‍, തുളസി, ജലീല്‍, സിംനേഷ്, നിയാസ് ഷാജഹാന്‍ എന്നിവരെ ഏരിയ കമ്മിറ്റി അംഗങ്ങളായും സമ്മേളനം തെരഞ്ഞെടുത്തു. പുതിയ സെക്രട്ടറി സജിത്ത് കെ പി സമ്മേളനത്തിന് നന്ദി പറഞ്ഞു. സമാപന സമ്മേളനത്തിന്റെ ഭാഗമായി ജൂണ്‍ 24 ന് പ്രശസ്ത ഗായകന്‍ കൊല്ലം ഷാഫി നയിക്കുന്ന കേളി മെഹ്ഫില്‍ 2022, വിവിധ നാടന്‍ കലാപരിപാടികളോടെ മലാസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

Content Highlights: kelikeli

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented