.
റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. നിരവധി അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയ ബൈനോക്കുലര്‍, അതിര്‍ത്തി, മഡ് ആപ്പിള്‍സ്, മധുരം പ്രതികാരം, യാത്ര, ന്യൂ നോര്‍മല്‍ എന്നീ ഷോര്‍ട്ട് ഫിലിമുകളാണ് പ്രദര്‍ശിപ്പിച്ചത്.
മലാസില്‍ നടന്ന ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങില്‍ ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതവും നൗഫല്‍ പൂവ്വാകുറുശ്ശി അധ്യക്ഷതയും വഹിച്ചു. കേളി സെക്രട്ടറി ടി ആര്‍ സുബ്രഹ്‌മണ്യന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ബൈനോക്കുലര്‍ നിര്‍മ്മാതാവ് മുഹമ്മദ് ആഷര്‍, സംവിധായകന്‍ കൃഷ്ണനുണ്ണി, യാത്രയുടെ സംവിധായകന്‍ അനില്‍ ചിത്രു, മുധുരം പ്രതികാരം സംവിധായകന്‍ നവാസ് ബഷീര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനില്‍ സംവദിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ സുലൈമാന്‍ വിഴിഞ്ഞം, കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോഷ് തയ്യില്‍, കേളി ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, കേന്ദ്ര കമ്മിറ്റി അംഗം നസീര്‍ മുള്ളുര്‍ക്കര എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഓരോ സിനിമയുടെയും ഇടവേളകളില്‍ പ്രേക്ഷകര്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കു വെച്ചു. തുടര്‍ന്ന് നടന്ന പ്രേക്ഷകരുടെ ഫീഡ്ബാക്ക് കുറിപ്പില്‍ നിന്നും 'മധുരം പ്രതികാരം' സംവിധായകന്‍ നവാസ് ബഷീറിനെ ഫെസ്റ്റിവലിലെ മികച്ച സംവിധായകനായും 'അതിര്‍ത്തി' സിനിമയെ മികച്ച സിനിമയായും തിരഞ്ഞെടുത്തു. സംഘാടകസമിതി ചെയര്‍മാനും, കേളി മലാസ് ഏരിയ ആക്റ്റിംഗ് പ്രസിഡന്റുമായ മുകുന്ദന്‍ നന്ദി പറഞ്ഞു. മലാസ് ഏരിയയുടെ അഞ്ചാമത് സമ്മേളനം ജൂണ്‍ 17ന് വെള്ളിയാഴ്ച സഖാവ് ജയപ്രകാശ് നഗറില്‍ വെച്ച് നടക്കും ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ഷാഫി നയിക്കുന്ന 'കേളി മെഹ്ഫില്‍ 2022' മ്യൂസിക്കല്‍ നൈറ്റ് മലാസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ അരങ്ങേറും.
Content Highlights: keli
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..