.
റിയാദ്: റമദാന്‍ മാസത്തില്‍ പൊതുജനങ്ങള്‍ക്കായി കേളി കലാസാംസ്‌കാരിക വേദി ഒരുക്കിയ 2022 ലെ സമൂഹ നോമ്പുതുറയുടെ ഭാഗമായി കേളി കുടുംബവേദി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കേളി കുടുംബവേദി സംഘടിപ്പിച്ചിരുന്ന ഇഫ്താര്‍ സംഗമങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടത്തപ്പെട്ടിരുന്നില്ല.
മലാസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ നിരവധി പ്രവാസി കുടുംബങ്ങള്‍ പങ്കെടുത്തു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, സോന ജ്വല്ലറി, റിയാദ് വില്ലാസ്, ന്യൂ കാലിക്കറ്റ് ട്രാവല്‍സ്, ക്രസന്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അറബ്കോ ലോജിസ്റ്റിക്‌സ്, പ്രസാദ് വഞ്ചിപ്പുര, അഫ്‌സല്‍ ഗ്രൂപ്പ്, മാര്‍കോം, മുസ്‌കാന്‍ പാര്‍ലര്‍, ടിഎസ്ടി മെറ്റല്‍സ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത ഇഫ്താര്‍ സംഗമത്തില്‍ അഞ്ഞൂറിലധികം ആള്‍ക്കാര്‍ പങ്കെടുത്തു. സംഘാടക സമിതി അംഗങ്ങളായ സീബ കൂവോട്, പ്രിയ വിനോദ്, ശ്രീഷ സുകേഷ്, ഫസീല നസീര്‍, സീന സെബിന്‍, ദീപ ജയകുമാര്‍, ഗീത ജയരാജ്, ദീപ വാസുദേവ്, സജീന വി എസ്, സന്ധ്യ രാജ്, അഞ്ജു സുജിത്, വിജില ബിജു, ജിജിത രജീഷ്, ലീന കൊടിയത്ത്, ഡോ.നജീന, ലക്ഷ്മിപ്രിയ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി. സുനില്‍, നസീര്‍, സെബിന്‍, സിജിന്‍, ജയരാജ്, അനിരുദ്ധന്‍, സുജിത്, രജീഷ്, സുനില്‍, സുകേഷ്, വിനോദ് എന്നിവര്‍ ഇഫ്താറിന്റെ വിജയത്തിനായി സഹകരിച്ച് പ്രവര്‍ത്തിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെപിഎം സാദിഖ്, കേളി ആക്ടിംഗ് സെക്രട്ടറി ടി ആര്‍ സുബ്രഹ്‌മണ്യന്‍, പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, കേളി സെക്രട്ടറിയേറ്റ് മെമ്പര്‍ ഷമീര്‍ കുന്നുമ്മല്‍, കേളി വളണ്ടിയര്‍ ക്യാപ്റ്റന്‍ ഹുസൈന്‍ മണക്കാട്, കേളി സൈബര്‍ വിംഗ് ചെയര്‍മാന്‍ ബിജു തായമ്പത്ത് എന്നിവര്‍ സംഗമത്തില്‍ സന്നിഹിതരായിരുന്നു.
Content Highlights: keli
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..