.
റിയാദ്: കേളി കലാസാംസ്‌കാരിക വേദി നടത്തിവരുന്ന ജനകീയ ഇഫ്താറിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കേളി വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കണ്ടോന്താര്‍ സ്വാഗതമാശംസിച്ചു. ബത്ഹ ഏരിയ പ്രസിഡന്റ് രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്‌മണ്യന്‍, കേന്ദ്ര സെക്രട്ടേറിയറ്റ് മെമ്പര്‍ ഷമീര്‍ കുന്നുമ്മല്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ സെന്‍ ആന്റണി, ജോഷി പെരിഞ്ഞനം, നസീര്‍ മുള്ളൂര്‍ക്കര, ബത്ഹ ഏരിയ രക്ഷാധികാരി സെക്രട്ടറി രജീഷ് പിണറായി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പതിനൊന്ന് ഏരിയ കമ്മിറ്റികളും അതത് മേഖലകളില്‍ തനതായ ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുകയും കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ ഏരിയ കമ്മിറ്റി ബത്ഹ കേന്ദ്രീകരിച്ചുമാണ് ഇത്തവണ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും പന്ത്രണ്ട് ഏരിയ കമ്മിറ്റികളും നിര്‍ധനരായ പ്രവാസികള്‍ക്ക് ഇഫ്താര്‍ കിറ്റുകളായി വിതരണം ചെയ്യുകയായിരുന്നു. സംഘാടക സമിതിയിലേക്ക് ഷമീര്‍ കുന്നുമ്മലിന് കേന്ദ്രകമ്മിറ്റി ചുമതലയും, ചെയര്‍മാന്‍-അനില്‍ അറക്കല്‍, കണ്‍വീനര്‍-രാമകൃഷ്ണന്‍, സാമ്പത്തികം-വിനോദ്, വളണ്ടിയര്‍ ക്യാപ്റ്റന്‍-ഹുസ്സൈന്‍ മണക്കാട്, ഗതാഗതം-സുധീഷ് തറോല്‍, വിഭവ സമാഹണം-സുനില്‍ പോത്തോടി, ഭക്ഷണ കമ്മിറ്റി-മോഹന്‍ദാസ്, പബ്ലിസിറ്റി കണ്‍വീനര്‍-ബിജു തായമ്പത്ത് എന്നിവരെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍ അനില്‍ അറക്കല്‍ യോഗത്തിന് നന്ദി പറഞ്ഞു.
ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കുടുംബവേദിയുടെ ഇഫ്താര്‍ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷതയും, സെക്രട്ടറി സീബ കൂവോട് സ്വാഗതവും പറഞ്ഞു. കുടുംബവേദി രക്ഷാധികാരി കെ.പി.എം.സാദിഖ്, കുടുംബവേദി ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ഏപ്രില്‍ 23 ന് നടക്കുന്ന കുടുംബവേദി ഇഫ്താറില്‍ കുടുംബവേദിയിലെ കുടുംബാംഗങ്ങള്‍ക്ക് പുറമെ റിയാദിലെ വനിതാ സംഘടനാ പ്രതിനിധികളേയും പങ്കെടുപ്പിക്കും. ഫസീല നസീര്‍-കണ്‍വീനര്‍, സീന സെബിന്‍, ഷൈനി അനില്‍ - ജോ:കണ്‍വീനര്‍മാര്‍, ദീപ ജയകുമാര്‍-ചെയര്‍ പേഴ്സണ്‍, ഗീത ജയരാജ്, ദീപ വാസുദേവ്-ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍സ്, സജീന വി.എസ്-സാമ്പത്തികാര്യം, വിജില ബിജു-പബ്ലിസിറ്റി കണ്‍വീനര്‍, ലീന കോടിയത്ത്-വളണ്ടിയര്‍ ക്യാപ്റ്റന്‍, സീബ കൂവോട്, പ്രിയ വിനോദ്, ശ്രീഷ സുകേഷ് - സ്വീകരണ കമ്മിറ്റി, സന്ധ്യാരാജ്, അഞ്ജു സുജിത്, വിദ്യ ഗിരീഷ്, അനു സുനില്‍, ജിജിത രജീഷ്, ലക്ഷ്മിപ്രിയ, ഡോ:നജീന, ഷിനി നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ ഇഫ്താര്‍ സംഘാടക സമിതിക്ക് യോഗം രൂപം നല്‍കി. ചടങ്ങിന് സംഘാടക സമിതി കണ്‍വീനര്‍ ഫസീല നസീര്‍ നന്ദി പറഞ്ഞു.
Content Highlights: Keli
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..