ജയപ്രകാശ് കുടുംബസഹായ വിതരണ ചടങ്ങിൽ കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സജീവൻ ചൊവ്വ സംസാരിക്കുന്നു.
റിയാദ്: കേളി കലാസാംസ്‌ക്കാരിക വേദി മലാസ് ഏരിയ, ഹാര യൂണിറ്റ് അംഗം ജയപ്രകാശിന്റെ കുടുംബ സഹായം കൈമാറി. ജയപ്രകാശിന്റെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ് സഹായം കൈമാറിയത്.
കണ്ണൂര്‍ മാവിലായി മുണ്ടയോട് സ്വദേശിയായിരുന്ന ജയപ്രകാശ് കേളി കേന്ദ്ര കമ്മിറ്റി അംഗം, മലാസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം റിയാദില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് ജയപ്രകാശ് മരണപ്പെട്ടത്. കേളിയില്‍ അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തെ സഹായിക്കാന്‍ കേളി അംഗങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന തുകയാണ് കുടുംബസഹായമായി കൈമാറുന്നത്.
ജയപ്രകാശിന്റെ മക്കള്‍ സാരംഗ്, സാന്ത്വന എന്നിവരാണ് ജയരാജനില്‍ നിന്ന് കുടുംബ സഹായം ഏറ്റുവാങ്ങിയത്. ചടങ്ങില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി നിധിന്‍ സ്വാഗതവും, ലോക്കല്‍ സെക്രട്ടറി വി.രാജന്‍ അദ്ധ്യക്ഷതയും വഹിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സജീവന്‍ ചൊവ്വ കുടുംബ സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ശൈലജ, പ്രകാശന്‍ മോറാഴ, കേളി മുന്‍ ഭാരവാഹി ജയരാജന്‍ ന്യൂസനയ്യ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കരുണന്‍ മാസ്റ്റര്‍ ചടങ്ങിന് നന്ദി പറഞ്ഞു. കേളി പ്രവര്‍ത്തകരായ മനോഹരന്‍, ശ്രീധരന്‍, രതീഷ്, അനീഷ്, ശ്രീകാന്ത്, ബ്രിജേഷ്, വിജയന്‍, രവി അത്തിക്ക, അഡ്വ.പി.ശശി, ജയപ്രകാശിന്റെ ഭാര്യ, സിപിഎം പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..