പിണറായി വിജയൻ (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
റിയാദ്: ചരിത്രം സൃഷ്ടിച്ച് തുടര്‍ഭരണത്തിലേറുന്ന പിണറായി മന്ത്രി സഭയ്ക്ക് റിയാദ് കേളി കലാസാംസ്‌കാരിക വേദി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. 21 അംഗങ്ങളുമായി പിണറായിയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന പുതിയ മന്ത്രിസഭയ്ക്ക് ഒന്നാം ഇടതുപക്ഷ സര്‍ക്കാര്‍ തുടക്കമിട്ട നവകേരള സൃഷ്ടി കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാവിധ ആശംസകളും നേരുന്നതായി കേളി സെക്രട്ടറിയേറ്റ് അഭിനന്ദനക്കുറിപ്പില്‍ പറഞ്ഞു.
ചരിത്രം തിരുത്തി തുടര്‍ഭരണം നേടിയ പിണറായി സര്‍ക്കാര്‍ ഒട്ടേറെ പുതുമകളുമായാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്. പുതുമുഖങ്ങളായ സിപിഎം സിപിഐ മന്ത്രിമാര്‍, മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യം, യുവാക്കള്‍ക്ക് നല്‍കിയ പരിഗണന, ഏതാണ്ട് എല്ലാ ഘടക കക്ഷികള്‍ക്കും നല്‍കിയ പരിഗണന, മന്ത്രി പദം രണ്ടര വര്‍ഷം പങ്കിടാനുള്ള തീരുമാനം എന്നിവയൊക്കെ ചരിത്രപരമായ തീരുമാനങ്ങളാണ്. വികസനത്തുടര്‍ച്ചയ്ക്കും ജനക്ഷേമ ഭരണത്തിനും ജനങ്ങള്‍ നല്‍കിയ പിന്തുണ, പുതിയ സര്‍ക്കാരിന് കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും നടത്താനുള്ള പ്രചോദനം നല്‍കുമെന്നും കേളി പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാര്‍ പ്രവാസികള്‍ക്ക് നല്‍കിയ കരുതലും സഹായങ്ങളും ഓരോ പ്രവാസിയുടേയും ഹൃദയത്തിലുണ്ടെന്നും, രണ്ടാം ഇടതുപക്ഷ സര്‍ക്കാരും ആ പാത പിന്തുടര്‍ന്ന് പ്രവാസികളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ അനുഭാവപൂര്‍ണം പരിഗണിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും, വരുന്ന അഞ്ചു വര്‍ഷം കേരളജനതയുടെ ആശ്വാസവും പ്രതീക്ഷയുമാവാന്‍ സര്‍ക്കാരിന് കഴിയട്ടേയെന്നും കേളി അഭിനന്ദനക്കുറിപ്പില്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..