കേളി മലാസ് ഏരിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ കേളി മുഖ്യ രക്ഷാധികാരി സമിതി കൺവീനർ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളോടുമുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ കരുതല്‍ അനുഭവിച്ചറിഞ്ഞവരാണ് കേരളത്തിലെ ജനങ്ങളെന്നും കേരളത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കണമെന്നും കേളി മുഖ്യ രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ്. കേളി മലാസ് ഏരിയയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം ഉറ്റുനോക്കുന്ന വിധത്തില്‍ മുന്നേറ്റം നടത്താന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞുവെന്നും ഇടതുപക്ഷ സര്‍ക്കാര്‍ എന്നും പ്രവാസികളുടേയും സാധാരണക്കാരുടേയും ആവശ്യങ്ങള്‍ അനുഭാവപൂര്‍ണ്ണം പരിഗണിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് എംഎല്‍എ ഓണ്‍ലൈനില്‍ കണ്‍വെന്‍ഷന്‍ അഭിവാദ്യം ചെയ്ത് പറഞ്ഞു.
കേളി മലാസ് ഏരിയാ പ്രസിഡണ്ട് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ ഏരിയാ സെക്രട്ടറി സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, കേളി ആക്ടിങ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി, ജോ.ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാര്‍, ജോഷി പെരിഞ്ഞനം, മലാസ് രക്ഷാധികാരി കണ്‍വീനര്‍ ഉമ്മര്‍, കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ സജിത്ത്, മലാസ് രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യില്‍ എന്നിവര്‍ കണ്‍വെന്‍ഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയാ സെന്റര്‍ അംഗം നസീര്‍ നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേളി മലാസ് ഏരിയ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം കണ്‍വെന്‍ഷനില്‍ പ്രദര്‍ശിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..