
-
മനാമ: കഴിഞ്ഞ 8 വര്‍ഷമായി അര്‍ഹരായവര്‍ക്ക് സാന്ത്വനവും വിവിധ സാമൂഹിക പരിപാടികളും നടത്തികൊണ്ട് ബഹ്റൈന്‍ പ്രവാസികളുടെ പ്രശംസ നേടിയ, പ്രവാസി കന്നഡിഗര്‍ക്ക് വഴികാട്ടിയായ കര്‍ണ്ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന് (കെസിഎഫ്) ബഹ്റൈന്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ബഹ്റൈനിലെ ബുസൈതീന്‍ ബീച്ചില്‍ നടന്ന ശുചീകരണ ക്യാമ്പയിനില്‍ നിരവധി പേര് പങ്കെടുത്തു.
മുഹറക് ഡെപ്യൂട്ടി ഗവര്‍ണര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കെസിഎഫ് ബഹ്റൈന്‍ നാഷണല്‍ കമ്മിറ്റി ചെയര്മാന് ജമാലുദ്ദീന്‍ വിറ്റ്ലാ അധ്യക്ഷത വഹിച്ചു. മുഹറഖ് ഗവര്‍ണര്‍ ബ്രിഗേഡിയര്‍ സല്മാന് ബിന്‍ ഇസ്സ ബിന്‍ ഹിന്ദി അല്‍ മന്നായി കെസിഎഫിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. കെസിഎഫ് ബഹ്റൈന്‍ ഐ.എന്‍സി. സാന്ത്വന വിഭാഗം പ്രസിഡന്റ് ആലി മുസ്ലിയാര്, ഫക്രുദ്ദീന്‍ ഹാജി, മസ്ഥന്‍ ശൈഖ് എന്നിവരോടൊപ്പം കെസിഎഫ് ബഹ്റൈന്‍ ദേശീയ സമിതി നേതാക്കളടക്കം നിരവധി പേര് പങ്കെടുത്തു. ഹനീഫ് ജി കെ നേതൃത്വം വഹിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..