പരിശുദ്ധ കാതോലിക്ക ബാവയ്ക്ക്  കെ. സി. ഇ. സി. സ്വീകരണം നല്‍കി


പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് കെ. സി. ഇ. സി. നൽകിയ സ്വീകരണം

മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) ആഭിമുഖ്യത്തില്‍, പൗരസ്ത്യ കാതോലിക്കയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നല്‍കി.

പ്രസിഡന്റ് റവ. ഷാബു ലോറന്‍സിന്റെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തിന് ജനറല്‍ സെക്രട്ടറി സോയ് പോള്‍ സ്വാഗതം അര്‍പ്പിച്ചു. വൈസ് പ്രസിഡന്റുമാരായ റവ. ഡേവിഡ് വി. ടൈറ്റസ്, റവ. ബിബിന്‍സ് മാത്യൂസ് ഓമനാലി, റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക്, റവ. ഫാദര്‍ പോള്‍ മാത്യൂ, റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, റവ. മാത്യൂ ചാക്കോ, കെ. സി. ഇ. സി. കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹതരായിരുന്നു.

ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ 64-മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയതായിരുന്നു പരിശുദ്ധ കാതോലിക്ക ബാവാ. ഇന്നത്തെ ലോകത്ത് മദ്യത്തിനും മയക്ക് മരുന്നിനും എതിരെ സഭാ വ്യത്യാസങ്ങള്‍ കൂടാതെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു.

Content Highlights: KCEC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented