
-
മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ബഹ്റൈന്‍ അമേരിക്കന്‍ മിഷന് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 'ഹെല്പ് ടു സേവ് എ ലൈഫ് 'എന്ന ശില്പശാലയും ചിത്രരചനാ മത്സരവും കെ.സി.എ. ഹാളില്‍ വച്ച് നടത്തപ്പെട്ടു. അപ്രതീക്ഷിതമായി മനുഷ്യരില്‍ ഉണ്ടാകുന്ന ഹൃദയാഘാതത്തെ, വൈദ്യസഹായം ലഭിക്കാത്ത സാഹചര്യത്തില്‍ ഒരു ആംബുലന്‍സ് എത്തുന്നതിനു മുന്‍പായി കാഴ്ചക്കാരായി നില്‍ക്കാതെ ഉടന്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കുഴഞ്ഞുവീണ രോഗിക്ക് പ്രാഥമികചികിത്സ നല്‍കുകയാണ് ഇതിനുള്ള പ്രതിവിധി. ഇത് ആര്‍ക്കും എവിടെ വെച്ചും ചെയ്യാന്‍ കഴിയുന്നതുമാണ്. ഇതിനുള്ള പ്രത്യേക പരിശീലനം ശില്പശാലയില് നല്കപ്പെട്ടു. കൈകള്‍ ഉപയോഗിച്ച് മാത്രം ഉത്തേജനം നല്കുന്ന ഈ രീതിയെക്കുറിച്ച് അമേരിക്കന്‍ മിഷന് ഹോസ്പിറ്റല്‍ ഇന്‍സ്ട്രക്ടര്‍മാരായ ഫ്രീഡ സെക്യൂറ, പ്രിന്‍സ് തോമസ്, ഒപ്പം സ്വയം പ്രേരിതമായ മെഷീനറികളുടെ സഹായത്തോടെ ഹൃദയത്തെ എങ്ങനെ ഉത്തേജിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ക്ലാസ്സുകളും നടത്തപ്പെട്ടു. ക്ലാസുകള്‍ നയിച്ചത് ബയോ മെഡിക്കല്‍ എഞ്ചിനീയര്‍മാരായ ഏദെല്‍ അനീഷ് ജോസഫ്, ഷിനു സ്റ്റീഫന്‍ എന്നിവരാണ്.
കെ.സി.ഇ.സി. ദേവാലയങ്ങളിലെ കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ചിത്രരചനാ മത്സരത്തില്‍ ഡ്രോയിംഗ്, പെയ്ന്റിംഗ്, കളറിംഗ് തുടങ്ങി മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടന്നത്. പ്രോഗ്രാമുകള്‍ക്ക് ഷാബു ലോറന്‍സ് കണ്‍വീനറായി പ്രവര്‍ത്തിച്ചു. പ്രസിഡന്റ് ദിലീപ് ഡേവിസണ്‍ മാര്‍ക്കിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിന് ജനറല്‍ സെക്രട്ടറി ഷിനു സ്റ്റീഫന്‍ സ്വാഗതം അര്‍പ്പിച്ചു. ഫാ.നോബിന് തോമസ് ആശംസ നേര്‍ന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..