-
മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനായ കേരളാ കാത്തലിക് അസോസിയേഷന്റെ (കെസിഎ) ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മര്‍ ക്യാമ്പിനോടനുബന്ധിച്ച് കേരള പോലീസ് സൈബര്‍ ഡോമുമായി സഹകരിച്ച് ഓണ്‍ലൈന്‍ സൈബര്‍ സേഫ്റ്റി ക്ലാസ് സംഘടിപ്പിക്കുന്നു. ജൂലൈ 17 ശനിയാഴ്ച സൂമിലൂടെ നടക്കുന്ന ക്ലാസില്‍ കേരള പോലീസ് സൈബര്‍ഡോമിലെ പ്രഗത്ഭരായ അധ്യാപകര്‍ പങ്കെടുക്കമെന്നു സംഘാടകര്‍ അറിയിച്ചു.
മാല്‍വെയറുകളുടെയും സ്‌പൈവെയറുകളുടെയും ലോകത്ത് ജീവിക്കുകയാണ് നാമെന്നും കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ദ്ധിച്ചുവരുന്ന ഇന്റര്‍നെറ്റ് ഉപയോഗം, വളരെയേറെ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ടെന്നും സൈബര്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് കുട്ടികളിലും മുതിര്‍ന്നവരിലും ബോധവല്‍ക്കരണം അനിവാര്യമാണെന്നും കെസിഎ പ്രസിഡന്റ് റോയ് സി. ആന്റണി അഭിപ്രായപ്പെട്ടു.
Content Highlights: KCA organizing an online workshop on Cyber Safety
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..