ദമ്മാം : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദി കിഴക്കന്‍ പ്രവിശ്യയില്‍ എത്തിയ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ധീന്‍ ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി എംഅബ്ദുറഹ്മാന്‍ ,മുസ്ലീം വിദ്യാര്‍ഥി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണ എന്നിവര്‍ക്ക് കാസര്‍ഗോഡ് ജില്ലാ കെഎംസിസി ഒരുക്കുന്ന സ്വീകരണ സമ്മേളനവും പ്രവര്‍ത്തക കണ്‍വെന്‍ഷനും ഫെബ്രുവരി 28 വെള്ളി രാത്രി എട്ട് മണിക്ക് ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
പൗരത്വ ഭേതഗതി നിയമത്തിന് എതിരായി ദില്ലിയിലെ സമരത്തില്‍ മര്‍ദ്ദന മേറ്റവര്‍ക്കുള്ള ഐക്യദാര്‍ഢ്യ സംഗമവും ഇതോടൊപ്പം നടക്കും.സൗദി കെ.എം.സി.സി യുടെ ദേശീയ പ്രവിശ്യാ ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ജില്ലാ കെ.എം.സിസി ഭാരവാഹികളായ ഖാദര്‍ അണംകൂര്‍,ഹബീബ് മൊഗ്രാല്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..