കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ | ഫോട്ടോ: മാതൃഭൂമി
ജിദ്ദ: സാമൂഹ്യ ഉന്നമനത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. മര്‍കസ് വിഭാവനം ചെയ്യുന്നത് ധാര്‍മികതയിലൂന്നിയ വിദ്യാഭ്യാസം, സഹവര്‍ത്തിത്വം, മതസൗഹാര്‍ദം എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് സൗദി ചാപ്റ്റര്‍ വിര്‍ച്വല്‍ കണ്‍വെന്‍ഷ(മര്‍കസ് വിസ്ത)നില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മര്‍കസ് സൗദി ചാപ്റ്റര്‍ പ്രസിഡന്റായി അലിക്കുഞ്ഞി മുസ്ല്യാര്‍, ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ ഗഫൂര്‍ വാഴക്കാട്, ഫൈനാന്‍സ് സെക്രട്ടറിയായി ബാവ ഹാജി കൂമണ്ണ എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍: സയ്യിദ് ഹബീബുല്ബുഖാരി (ജിദ്ദ), മഹമൂദ് സഖാഫി (ഖമീസ്), അബ്ദുറഷീദ് സഖാഫി (സകാക), ഇബ്രാഹീം സഖാഫി (ഹായില്‍), യേനി ഹാജി (ബുറൈദ), അബ്ദുന്നാസിര്‍ അന്‍വരി (ജിദ്ദ).
ജോയിന്റ് സെക്രട്ടറിമാര്‍: അശ്റഫ് കൊടിയത്തൂര്‍ (ജിദ്ദ), അഹമദ് നിസാമി (ദമ്മാം), സൈദു ഹാജി (അല്‍ഹസ), അനീസ് ചെമ്മാട് (ബല്‍ജുര്‍ഷി), മുജീബ് റഹ്മാന് ഏ.ആര് നഗര്‍ (ജിദ്ദ), തല്‍ഹത്ത് (തായിഫ്). 24 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ഭാരവാഹികളെ കാന്തപുരം പ്രഖ്യാപിച്ചു.
സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, എകെ കട്ടിപ്പാറ, അലികുഞ്ഞു മൗലവി, ഉസ്മാന് സഖാഫി തിരുവത്ര, മര്‍സൂഖ് സഅദി, അബ്ദുറഹ്മാന് മളാഹിരി, സാദിഖ് ചാലിയാര്‍, പ്രഫസര്‍ ശാഹുല്‍ ഹമീദ്, സാലി ബല്ലേരി സിദ്ദീഖ് ഇര്‍ഫാനി അബ്ദുല്‍ ഗഫൂര്‍ വാഴക്കാട് മുജീബ് എറണാകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..