കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു


ജയപ്രകാശ്
റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ ഹാര യൂണിറ്റ് അംഗമായ ജയപ്രകാശ് (62) ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂര്‍ ജില്ലയിലെ മാവിലായിയില്‍ മുണ്ടയോട് സ്വദേശിയാണ്. 25 വര്‍ഷമായി സൗദിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ ജോലി ചെയ്യ്തു വരികയായിരുന്നു.

കൂത്തുപറമ്പ് പഴയ നിരത്തിലെ പരേതരായ കെ.സി.കൃഷ്ണന്റെയും പീറ്റക്കണ്ടി മാധവിയുടേയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: സാരംഗ്, സാന്ത്വന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ കേളി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കേളി കേന്ദ്ര കമ്മിറ്റി അംഗം, മലാസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ജയപ്രകാശിന്റെ ആകസ്മിക മരണത്തിലൂടെ കേളിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ഒരു സജീവ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് കേളി അംഗങ്ങള്‍ അനുസ്മരിച്ചു.

Content Highlights: Kannur native dies in Saudi Arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented