ബഹ്റൈന്‍ കന്നഡ ഭവനം കര്‍ണാടക മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 


.

മനാമ: ബഹ്റൈനിലെ ഇരുപത്തയ്യായിരത്തിലേറെ വരുന്ന കര്‍ണാടക സ്വദേശികളുടെ ചിരകാലാഭിലാഷമായ കന്നഡ ആസ്ഥാനമന്ദിരമെന്ന സ്വപ്നം പൂവണിയുന്നു. ഇന്ത്യക്കു പുറത്തുള്ള ആദ്യത്തെ കന്നഡ ഭവനത്തിന്റെ ഉദ്ഘാടനം സെപ്തംബര് 23 വെള്ളിയാഴ്ച കര്‍ണാടക മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മെ നിര്‍വഹിക്കും. കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നിര്‍മിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ആസ്ഥാനമന്ദിരത്തില്‍ നടക്കും. സ്ഥലപരിമിതി ഉള്ളതിനാല്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായിരിക്കും ഇവിടെ പ്രവേശനം. പിന്നീട് വെള്ളിയാഴ്ച വൈകിട്ട് നാലരക്ക് ന്യൂ മില്ലേനിയം സ്‌കൂളിലെ കിങ്ഡം ഹാളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ എല്ലാവര്ക്കും പ്രവേശനം അനുവദിക്കും. ഇന്ത്യന്‍ അംബാസ്സഡര്‍ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യദിയൂരപ്പ ഉള്‍പ്പെടെ കര്ണാടകത്തില്‍നിന്നുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യമുണ്ടാകും. കന്നഡ സംഘ പ്രസിഡണ്ട് പ്രദീപ് ഷെട്ടി അധ്യക്ഷനായ ചടങ്ങിന് കന്നഡ സംഘ ജനറല്‍ സെക്രട്ടറി കിരണ്‍ ഉപാദ്ധ്യായ നേതൃത്വം നല്‍കും.

തങ്ങളുടെ അഭിമാന മന്ദിരമാണ് ഉത്ഘാടനത്തിനു തയ്യാറെടുക്കുന്നതെന്നും ബഹ്റൈനിലെയും ഇന്ത്യയിലെയും നിരവധി പേരുടെ സഹകരണത്തോടെയാണ് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതെന്നും കന്നഡ സംഘ പ്രസിഡണ്ട് പ്രദീപ് ഷെട്ടി പറഞ്ഞു. നാല് നിലകളുള്ള കന്നഡ ഭവനയില്‍ ഒരു മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി, ചെറിയ ഹാളുകള്‍, ഓഫീസ് ഇടങ്ങള്‍, വാണിജ്യ/ഷോപ്പിംഗ് ഏരിയ എന്നിവ ഉള്‍പ്പെടുന്നു.

ചടങ്ങില്‍ വിശിഷ്ടാതിഥികളായി ബി വൈ വിജയേന്ദ്ര, (കര്‍ണാടക സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റ്), ഡോ മഹേഷ് ജോഷി (കന്നഡ സാഹിത്യ പ്രിഷത്തു പ്രസിഡന്റ്), ഡോ. കെ ജയപ്രകാശ് ഹെഗ്‌ഡെ (കര്‍ണാടക സംസ്ഥാന ചെയര്‍മാന്‍, പിന്നാക്ക വിഭാഗ കമ്മീഷന്‍), ആരതി കൃഷ്ണ (എന്‍ആര്‍കെ ഫോറം കര്‍ണാടക മുന്‍ വൈസ് ചെയര്‍മാന്‍), ഡോ. വര്‍ഗീസ് കുര്യന്‍ (ചെയര്‍മാന്‍, വികെഎല്‍ ഹോഡിംഗ്‌സ്, നമാല്‍ ഗ്രൂപ്പ്), വിശ്വേശ്വര്‍ ഭട്ട് (ചീഫ് എഡിറ്റര്‍, വിശ്വവാണി പത്രം), രവി ഹെഗ്ഡെ (കന്നഡ പ്രഭ, സുവര്‍ണ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ്), യൂസഫ് ലോറി (ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ അപ്പ്, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ്), പ്രകാശ് ഷെട്ടി (ചെയര്‍മാന്‍, എംആര്‍ജി ഗ്രൂപ്പ്, ബെംഗളൂരു), ഗിരീഷ് റാവു ഹത്‌വാര്‍ (മാധ്യമപ്രവര്‍ത്തകന്‍) എന്നിവര്‍ പങ്കെടുക്കും

പ്രത്യേക ക്ഷണിതാക്കളായി മുഹമ്മദ് മന്‍സൂര്‍ (സാറ ഗ്രൂപ്പ് ഡയറക്ടര്‍), വി കെ രാജശേഖരന്‍ പിള്ള (നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍), മോഹന്‍ദേവ് ആല്‍വ (പ്രസിഡന്റ് അഖില കര്‍ണാടക മക്കള്‍ കൂട്ട), ആനന്ദ് ഭട്ട് (വ്യവസായി, ബാംഗ്ലൂര്‍) കെ ജി ബാബുരാജന്‍, (ചെയര്‍മാന്‍ ബി.കെ.ജി. ഹോള്‍ഡിംഗ്, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍) വകവാടി പ്രവീണ്‍ ഷെട്ടി (ഫോര്‍ച്യൂണ്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ചെയര്‍മാന്‍ യു.എ.ഇ.), നവീന്‍ ഡി ഷെട്ടി (ഔമ മിഡില്‍ ഈസ്റ്റ് മാനേജിംഗ് ഡയറക്ടര്‍), നവീന്‍ കുമാര്‍ ഷെട്ടി (റിഫ, ബഹ്‌റൈന്‍) എന്നിവരും പങ്കെടുക്കും.

Content Highlights: kannada bhavan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented