കല്യാണ്‍ സില്‍ക്സിന്റെ യു.എ.ഇയിലെ ആറാമത്തെ ഷോറൂം ഷാര്‍ജയില്‍ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്യും


പൃഥ്വിരാജ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് | https://youtu.be/_PGU-_YY6ZU

ലോകത്തിലെ ഏറ്റവും വലിയ സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്സ് പശ്ചിമ ഏഷ്യയില്‍ അതിന്റെ സാന്നിധ്യം വിപുലമാക്കുന്നു. യു.എ.ഇ-യിലെ ആറാമത്തെ ഷോറൂം സെപ്റ്റംബര്‍ 23-ന് വൈകീട്ട് 6.30 ന് ഷാര്‍ജയില്‍ തുറക്കപ്പെടും. ഷാര്‍ജയിലെ രണ്ടാമത്തെ ഷോറൂമാണ് മുവൈലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കല്യാണ്‍ സില്‍ക്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയ പൃഥ്വിരാജ് സുകുമാരന്‍ ആണ് ഈ ഷോറൂം ഉദ്ഘാടനം ചെയ്യുക.

നിലവില്‍ കല്യാണ്‍ സില്‍ക്സിന് യു.എ.ഇ-യില്‍ 5 ഷോറൂമുകളാണ് ഉള്ളത്. കരാമ, മീനാബസാര്‍, കിസൈസ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലാണ് കല്യാണ്‍ സില്‍ക്സ് ഷോറൂമുകള്‍ സ്ഥിതി ചെയ്യുന്നത്. ഇതിന് പുറമെ മസ്‌ക്കറ്റിലെ റൂവിയിലും കല്യാണ്‍ സില്‍ക്സിന്റെ അന്താരാഷ്ട്ര ഷോറൂം പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയില്‍ ലഭിക്കുന്ന അതേ കുറഞ്ഞ വിലയിലാണ് ഗള്‍ഫ് നാടുകളിലും കല്യാണ്‍ സില്‍ക്സ് വസ്ത്ര ശ്രേണികള്‍ ലഭ്യമാക്കുന്നത്. പട്ട് സാരി, ഡെയ്ലി വെയര്‍ സാരി, ക്യാഷ്വല്‍ സാരി എന്നിവയ്ക്ക് പുറമെ ലേഡീസ് വെയര്‍, മെന്‍സ് വെയര്‍, കിഡ്സ് വെയര്‍ എന്നിവയിലെ വലിയ കലക്ഷനുകളും പുതിയ ഷോറൂമിന്റെ ഭാഗമാകും.

'ഷോറൂം ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായ് ഇന്ത്യയിലും വിദേശത്തുമായ് പുതിയ ഫാഷന്‍ സമുച്ചയങ്ങള്‍ ആരംഭിക്കുവാന്‍ കല്യാണ്‍ സില്‍ക്സ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന ഖത്തറിലാണ് അടുത്തതായ് കല്യാണ്‍ സില്‍ക്സിന്റെ അന്താരാഷ്ട്ര ഷോറൂം തുറക്കപ്പെടുക.

ദക്ഷിണേന്ത്യയില്‍ കല്യാണ്‍ സില്‍ക്സിന്റെ ശൃംഖല വീണ്ടും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ് കേരളത്തിലും തമിഴ്നാട്ടിലുമായ് ഷോറൂമുകളുടെ ഒരു പുതിയ നിരതന്നെ കല്യാണ്‍ സില്‍ക്സ് പടുത്തുയര്‍ത്തുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്, പാലക്കാട്, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലും തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലുമായാണ് കല്യാണ്‍ സില്‍ക്സ് അടുത്ത ഘട്ടത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുക.

ന്യായവിലയും ഗുണമേന്മയും ഓരോ ഉപഭോക്താവിലും എത്തിക്കുക എന്ന കര്‍മ്മപദ്ധതിക്ക് കൂടുതല്‍ കരുത്ത് പകരുവാന്‍ വിപണന ശൃംഖലയുടെ വിപൂലീകരണം ഒരു വലിയ അളവ് വരെ സഹായിക്കും. വേറിട്ട ആശയങ്ങളിലൂടെ റീട്ടെയില്‍ വിപണന മേഖലയില്‍ പുത്തന്‍ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ് കല്യാണ്‍ സില്‍ക്സിന്റെ ലക്ഷ്യം,'' കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമന്‍ പറഞ്ഞു.

Content Highlights: Kalyan silks, UAE, New Showroom


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented