കല്യാണ്‍ സില്‍ക്‌സിന്റെ ഷാര്‍ജയിലെ രണ്ടാമത്തെ ഷോറൂം മുവൈലയില്‍ പ്രവര്‍ത്തനം തുടങ്ങി


കല്യാൺ സിൽക്‌സിന്റെ ഷാർജയിലെ രണ്ടാമത്തെയും ഷോറൂം വെള്ളിയാഴ്ച മുവൈലയിൽ ബ്രാൻഡ് അംബാസഡറായ പൃഥ്വിരാജ് സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.ചെയർമാനും മാനേജിങ്് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമൻ അടക്കമുള്ളവർ സമീപം

ഷാര്‍ജ: കല്യാണ്‍ സില്‍ക്‌സിന്റെ യു.എ.ഇലെ ആറാമത്തെയും ഷാര്‍ജയിലെ രണ്ടാമത്തെയും ഷോറൂം വെള്ളിയാഴ്ച മുവൈലയില്‍ ബ്രാന്‍ഡ് അംബാസഡറായ പൃഥ്വിരാജ് സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ സില്‍ക്‌സിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമന്‍, കല്യാണ്‍ സില്‍ക്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍, കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ വര്‍ധിനി പ്രകാശ്, മധുമതി മഹേഷ്, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

നിലവില്‍ കല്യാണ്‍ സില്‍ക്‌സിന് യു.എ.ഇയില്‍ 5 ഷോറൂമുകളാണ് ഉള്ളത്. കരാമ, മീനാബസാര്‍, കിസൈസ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലാണ് കല്യാണ്‍ സില്‍ക്‌സ് ഷോറൂമുകള്‍ സ്ഥിതി ചെയ്യുന്നത്.

ഇതിന് പുറമെ മസ്‌ക്കറ്റിലെ റൂവിയിലും കല്യാണ്‍ സില്‍ക്‌സിന്റെ അന്താരാഷ്ട്ര ഷോറൂം പ്രവര്‍ത്തിക്കുന്നുണ്ട്. കല്യാണ്‍ സില്‍ക്‌സിന്റെ 1000ത്തിലേറെ വരുന്ന നെയ്ത്ത് ശാലകളും 100 കണക്കിന് പ്രൊഡക്ഷന്‍
യൂണിറ്റുകളും ഒട്ടേറെ ഫാഷന്‍ സലൂണുകളും തയ്യാറാക്കിയ എക്‌സ്‌ക്ലൂസീവ് കളക്ഷനുകളുടെ ഒരു വിസ്മയലോകമാണ് ഉപഭോക്താക്കള്‍ക്കായി മുവൈലയിലെ ഷോറൂമില്‍ കല്യാണ്‍ സില്‍ക്‌സ് ഒരുക്കിയിരിക്കുന്നത്. പട്ട് സാരി, ഡെയ്‌ലി വെയര്‍ സാരി, ക്യാഷ്വല്‍ വെയര്‍ സാരി എന്നിവയ്ക്ക് പുറമെ ലേഡീസ് വെയര്‍, മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍ എന്നിവയിലെ വലിയ കളക്ഷനുകളും പുതിയ ഷോറൂമിന്റെ ഭാഗമാകും.

ഇന്ത്യയില്‍ ലഭിക്കുന്ന അതേ വിലയിലാണ് ഗള്‍ഫ് നാടുകളിലും കല്യാണ്‍ സില്‍ക്‌സ് വസ്ത്ര ശ്രേണികള്‍
ലഭ്യമാക്കുന്നത്.'വിപുലീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് ഇന്ത്യയിലും വിദേശത്തുമായ് പുതിയ ഫാഷന്‍ സമുച്ചയങ്ങള്‍ ആരംഭിക്കുവാന്‍ കല്യാണ്‍ സില്‍ക്‌സ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന ഖത്തറിലാണ് അടുത്തതായ് കല്യാണ്‍ സില്‍ക്‌സിന്റെ അന്താരാഷ്ട്ര ഷോറൂം തുറക്കപ്പെടുക.

വേറിട്ട ആശയങ്ങളിലൂടെ റീട്ടെയില്‍ വിപണന മേഖലയില്‍ പുത്തന്‍ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ് കല്യാണ്‍ സില്‍ക്‌സിന്റെ ലക്ഷ്യമെന്ന് ന്ന് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

Content Highlights: Kalyan Silks' second showroom in Sharjah has opened at muwaileh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented