പുതിയ യാത്രാനിയമം: പിസിആര്‍ ടെസ്റ്റ് സൗജന്യമാക്കണമെന്ന് കല കുവൈറ്റ്


KALA Kuwait

കുവൈത്ത്‌സിറ്റി: ഇന്ത്യയിലേക്കെത്തുന്നവര്‍ സ്വന്തം ചിലവില്‍ വിമാനത്താവളങ്ങളില്‍ പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന തീരുമാനം കേന്ദ്ര ഗവണ്‍മെന്റ് അടിയന്തിരമായി പുന:പരിശോധിക്കുകയും സൗജന്യമാകുകയും വേണമെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ്. അടിയന്തിരമായി കേരളത്തില്‍ ടെസ്റ്റുകള്‍ സൗജന്യമാക്കാന്‍ കേന്ദ്രത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത്ത് കുമാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

നിലവില്‍ നാട്ടിലേക്ക് വരുന്നവര്‍, അവര്‍ വരുന്ന രാജ്യത്തു നിന്നും 72 മണിക്കൂര്‍ സാധുതയുള്ള പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്യുന്നവരാണ്. ജോലി നഷ്ടപ്പെട്ടും മാസങ്ങളായി വരുമാനമില്ലാതെയും ചികിത്സക്കായും മറ്റും നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് മേലുള്ള ഇരട്ട പ്രഹരമാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്യുന്ന പ്രവാസികളുടെ മേല്‍ അധിക ചിലവ് അടിച്ചേല്പ്പിക്കുന്ന ഈ ഉത്തരവ് തികഞ്ഞ ക്രൂരതയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനമെന്നും എയര്‍പോര്‍ട്ടുകളില്‍ നടക്കുന്ന പിസിആര്‍ ടെസ്റ്റുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കണമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി. കെ. നൗഷാദ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented