മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങളില്‍ കല കുവൈറ്റിന്റെ ഇടപെടല്‍ പ്രശംസനീയം- എ.കെ.ബാലന്‍


കല കുവൈറ്റും മാതൃഭാഷ സമിതിയും ചേർന്ന് നടത്തുന്ന മാതൃഭാഷ സംഗമം ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ. ബാലൻ സംസാരിക്കുന്നു.

കുവൈറ്റ് സിറ്റി: മൂന്ന് പതിറ്റാണ്ടായി നടത്തി വരുന്ന മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങളില്‍ കല കുവൈറ്റിന്റെ ഇടപെടല്‍ പ്രശംസനീയമെന്ന് സാംസ്‌കാരിക നിയമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍. കല കുവൈറ്റും മാതൃഭാഷ സമിതിയും ചേര്‍ന്ന് നടത്തുന്ന മാതൃഭാഷ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും വ്യാപിപ്പിക്കുക എന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും, 'എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്ന മുദ്രാവാക്യമുയര്‍ത്തി, മലയാള ഭാഷ പഠിപ്പിക്കുന്നതിന് വേണ്ടി വലിയ ഇടപെടലുകളാണ് സര്‍ക്കാരിന്റെ കീഴിലുള്ള മലയാളം മിഷന്‍ വഴി നടന്ന് വരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കുട്ടികളുടെ കലാപരിപാടിയോടെ ആരംഭിച്ച പരിപാടിക്ക് കലയുടെ ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാഹിത്യ വിഭാഗം സെക്രട്ടറി ആശാലത ബാലകൃഷ്ണന്‍ അനുശോചനം പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ വിനോദ് കെ.ജോണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്, മലയാളം മിഷന്‍ രജിസ്റ്റാര്‍ സേതു മാധവന്‍, കുവൈറ്റ് ചാപ്റ്റര്‍ മലയാളം മിഷന്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ ജെ.സജി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത് കുമാര്‍, വനിതാവേദി ട്രഷറര്‍ വല്‍സ സാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കവിത അനൂപ്, രാജലക്ഷ്മി ശൈമേഷ് എന്നിവര്‍ കലാപരിപാടികള്‍ നിയന്ത്രിച്ചു. മാതൃഭാഷ സമിതി കണ്‍വീനര്‍ പ്രജോഷ് നന്ദിയും പറഞ്ഞു. ഈ വര്‍ഷം 20 ക്ലാസ്സുകളില്‍ നിന്നായി 1200 കുട്ടികള്‍ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി. കലാ പരിപാടികളോടൊപ്പം കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി നടന്നു.

Content Highlights: KALA KUWAIT, A. K. Balan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented