ജോർജ് തൈമണ്ണിൽ, റിച്ചി കെ ജോർജ്, വിജുമോൻ, ഷൈജു ജോസ്
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈത്ത് സാല്‍മിയ മേഖല സമ്മേളനം പി. ബിജു നഗറില്‍ (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ സീനിയര്‍ - സാല്‍മിയ ) കല കുവൈത്ത് ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പ്രവാസി സമൂഹം ചെറുത്ത് തോല്‍പ്പിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിലൂടെ അദ്ദേഹം പറഞ്ഞു.
സാല്‍മിയ മേഖലയിലെ 12 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 87 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മേഖല എക്സിക്യൂട്ടീവ് അംഗം അബ്ദുല്‍ സമദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജെ. സജി, അജിത അനില്‍കുമാര്‍, ഭാഗ്യനാഥന് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തില്‍ മേഖല സെക്രട്ടറി അജ്നാസ് മുഹമ്മദ് കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ റിപ്പോര്‍ട്ടും, കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാന് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം സമ്മേളനം റിപ്പോര്‍ട്ട് അംഗീകരിച്ചു. വരുന്ന ഒരു വര്‍ഷം സാല്‍മിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു.
സാല്‍മിയ മേഖല കമ്മിറ്റി ആദ്യ യോഗം ചേര്‍ന്ന് മേഖല പ്രസിഡന്റായി തൈമണ്ണിലിനെയും, മേഖല സെക്രട്ടറിയായി റിച്ചി കെ ജോര്‍ജിനെയും തിരഞ്ഞെടുത്തു. ജനുവരി 21ന് നടക്കുന്ന കല കുവൈത്തിന്റെ 43മത് വാര്‍ഷിക സമ്മേളന പ്രതിനിധികളായി 35 പേരെ സമ്മേളനം തിരഞ്ഞെടുത്തു. ജോര്‍ജ് തൈമണ്ണില്‍, ബിജീഷ് മീത്തല്‍, അനസ് ബാവ എന്നിവര്‍ രജിസ്ട്രേഷന് കമ്മിറ്റിയുടെയും, അന്‍സാരി കടക്കല്‍, മനീഷ് മോഹന്‍ എന്നിവര്‍ മിനുട്ട്സ് കമ്മിറ്റിയുടേയും, അരവിന്ദാക്ഷന്, രാജന് കെ പി എന്നിവര്‍ പ്രമേയ കമ്മിറ്റിയുടേയും ചുമതലകള്‍ വഹിച്ചു. കല കുവൈറ്റ് ട്രഷര്‍ പി,ബി സുരേഷ്, വൈസ് പ്രസിഡണ്ട് ഡോ.രംഗന് എന്നിവര്‍ സമ്മേളനത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയര്മാന് 'പ്രൊഫ: അനില്‍ കുമാര്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് സാല്‍മിയ മേഖലയുടെ പുതിയ സെക്രട്ടറി റിച്ചി കെ ജോര്‍ജ് നന്ദി രേഖപ്പെടുത്തി.
അബുഹലീഫ മേഖല സമ്മേളനം പി.ബി സന്ദിപ് കുമാര്‍ നഗറില്‍ കല കുവൈറ്റ് അംഗം ജെ സജി ഉദ്ഘാടനം ചെയ്തു. അബുഹലീഫ മേഖലയിലെ 18 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 113 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മേഖല എക്സിക്യൂട്ടീവ് അംഗം കെ.ജി.സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മണിക്കുട്ടന്, എം.പി.മുസ്ഫര്‍, പ്രസീത എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തില്‍ മേഖല സെക്രട്ടറി ജിതിന് പ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാന് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം സമ്മേളനം റിപ്പോര്‍ട്ട് അംഗീകരിച്ചു.
വരുന്ന ഒരു വര്‍ഷം അബുഹലീഫ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. അബുഹലീഫ മേഖല കമ്മിറ്റി ആദ്യ യോഗം ചേര്‍ന്ന് മേഖല പ്രസിഡന്റായി വിജുമോനെയും , മേഖല സെക്രട്ടറിയായി ഷൈജു ജോസിനെയും തിരഞ്ഞെടുത്തു. ജനുവരി 21 ന് നടക്കുന്ന കല കുവൈറ്റിന്റെ 43 മത് വാര്‍ഷിക സമ്മേളന പ്രതിനിധികളായി 40 പേരെ സമ്മേളനം തിരഞ്ഞെടുത്തു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നിലപാടില്‍ നിന്നും കേന്ദ്രം പിന്മാറുക, സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന നയം പിന്‍വലിക്കുക, കോവിഡ് മരണം സംഭവിച്ച പ്രവാസികള്‍ക്ക് സര്‍ക്കാറുകള്‍ ധന സഹായം നല്‍കുക തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു.
ഷിജിന്, കിഷോര്‍, ഗോപീകൃഷ്ണന്, സതിയമ്മ എന്നിവര്‍ രജിസ്ട്രേഷന് കമ്മിറ്റിയുടെയും, ഓമനക്കുട്ടന്, കെ.എന്‍.സുരേഷ്, ജോര്‍ജ്ജ് മത്തയി എന്നിവര്‍ മിനുട്ട്സ് കമ്മിറ്റിയുടേയും, വിനോദ് പ്രകാശ്, സൂരജ്, ഷേര്‍ളി ശശിരാജന്‍ എന്നിവര്‍ പ്രമേയ കമ്മിറ്റിയുടേയും ചുമതലകള്‍ വഹിച്ചു. കല കുവൈത്ത് ട്രഷര്‍ പി.ബി സുരേഷ്, ജോ സെക്രട്ടറി ആസഫ് അലി എന്നിവര്‍ സമ്മേളനത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയര്മാന് നാസര്‍ കടലുണ്ടി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബുഹലീഫ മേഖലയുടെ പുതിയ പ്രസിഡന്റ് വിജുമോന് നന്ദി രേഖപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..