-
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് പ്രതിനിധികള്‍ സന്ദര്‍ശിച്ചു.
പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പ്രവാസി സൗഹൃദമാക്കുക, പൊതുമാപ്പിന്റെ ഔട്ട് പാസ്സ് ലഭിച്ചു രാജ്യം വിടാത്തവരും, ഇതുവരെ ഔട്ട് പാസ്സ് ലഭിക്കാത്തവരെയും ചേര്‍ത്ത് രണ്ടാം പൊതുമാപ്പ് ആനുകൂല്യം ലഭിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ എംബസ്സി നടത്തണമെന്നും, കുവൈറ്റ് തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളില്‍ ന്യായമായ നിയമ സഹായം ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസ്സിയുടെ ശ്രദ്ധ പതിയണമെന്നും തുടങ്ങി ഇന്ത്യന്‍ പ്രവാസി സമൂഹം നേരിടുന്ന വിവിധ ആവിശ്യങ്ങള്‍ നിവേദനത്തിലൂടെ സ്ഥാനപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഈ വിഷയങ്ങള്‍ പരിശോധിച്ചു ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. സന്ദര്‍ശനത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ്, ട്രഷറര്‍ പി.ബി സുരേഷ്, വൈസ് പ്രസിഡന്റ് ഡോ. വി.വി രംഗന്‍, സാമൂഹ്യ വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത് കുമാര്‍, മുന്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആര്‍. നാഗനാഥന്‍, ജെ.സജി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..