കടുങ്ങല്ലൂര്‍ പ്രദേശത്തിന്റേയും പ്രവാസികളുടേയും കാര്യങ്ങളില്‍ സാധ്യമായ ഇടപെടല്‍ നടത്തുന്ന കൂട്ടായ്മയാണ് 'കടുങ്ങല്ലൂരിലെ പ്രവാസികള്‍'.
അപ്രതീക്ഷിതമായി സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നതും ഉറ്റവരുടെ രോഗം, മരണം തുടങ്ങിയവയാല്‍ പകച്ചു പോകുന്നതും കണ്ടപ്പോഴുണ്ടായ സഹാനുഭൂതിയില്‍ നിന്നാണ് ഈ കൂട്ടായ്മ പിറവിയെടുത്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കടുങ്ങല്ലൂര്‍ സ്വദേശികള്‍ ജാതി മത ഭേദമന്യേ ഈ കൂട്ടായ്മയ്ക്ക് ശക്തി പകരുന്നു. പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം കടുങ്ങല്ലൂരിലെ സാമ്പത്തിക പ്രതിസന്ധികളിലും പ്രവാസികളെ ബാധിച്ച ദുരിതങ്ങളിലും ദുരന്തങ്ങളിലും കൈത്താങ്ങാവാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെയാണ് സൂം വെര്‍ച്വല്‍ പ്ലാറ്റ് ഫോമില്‍ ജനറല്‍ ബോഡി സംഗമിച്ചത്.
കൂട്ടായ്മയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി വി.പി. മുനീര്‍ അവതരിപ്പിച്ചു.
2022-2023 വര്‍ഷത്തിലേക്കുള്ള 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പി.കെ.അബ്ദുല്‍ സമദ്, കെ.ഹബീബ് റഹ്മാന്, വി.പി.അബ്ദുല്‍ സലാം എന്നിവര്‍ പുതിയ കമ്മിറ്റിക്കു ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയില്‍ അധികം വൈകാതെ എക്സീക്യൂട്ടീവ് ചേര്‍ന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കാനും തീരുമാനിച്ചു.
കൂട്ടായ്മയുടെ ഭരണഘടനാ നിര്‍മ്മാണത്തിനായി കെ.അബ്ദുള്‍ ലത്തീഫ്, വി.പി. അബ്ദുല്‍ സലാം എന്നിവരുടെ നേതൃ ത്വത്തില്‍ സബ് കമ്മിറ്റിക്ക് രൂപം നല്കി.
പ്രസിഡന്റ് എം.പി.അബ്ദുല്‍ വഹാബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.അബ്ദുല്‍ ലത്തീഫ് സ്വാഗതവും കെ.കെ.അബൂബക്കര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..