ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കബഡി മത്സരം സംഘടിപ്പിച്ചു


ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന കബഡി മത്സരം

മനാമ: ബഹറൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണത്തിന്റെ ഭാഗമായി ബികെഎസ് ഇന്ത്യന്‍ ഡിലൈറ്റ് ട്രോഫിക്ക് വേണ്ടി കബഡി മത്സരം സംഘടിപ്പിച്ചു. ടൂര്‍ണമെന്റില്‍ ആകെ 8 ടീമുകള്‍ പങ്കെടുത്തു. ട്രോഫി ജേതാക്കള്‍ : ടീം പട്ട്‌ല. റണ്ണറപ്പ്: ശിവ ഗംഗ സേമായി. ടൂര്‍ണമെന്റിലെ മികച്ച കളികാരായി കലന്ദര്‍ സര്‍ഫര്‍സ് (ടീം പട്ട്‌ല), മികച്ച ഡിഫന്‍ഡര്‍: മുഹമ്മദ് അന്‍സാഫ്, (ടീം പട്ട്‌ല) മികച്ച റൈഡര്‍: പുനീത് കുമാര്‍ (ശിവ ഗംഗ സേമായി) നവതാരം: വൈഷ്ണവ് കൃഷ, (തുളുനാട്) എന്നിവരെ തിരഞ്ഞെടുത്തു.

സുരേഷ് കുമാര്‍, ഷാജി ദിവാകരന്‍ എന്നിവരായിരുന്നു കബഡി ടീം റഫറിമാര്‍. സമാജം ഇന്‍ഡോര്‍ സ്‌പോര്‍ട്ട്‌സ് സെക്രട്ടറി പോള്‍സണ്‍, കണ്‍വീനര്‍ രാജേഷ് കോടോത്ത് തുടങ്ങിയവര്‍ മത്സരം നിയന്ത്രിച്ചു. സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, വര്‍ഗ്ഗീസ് കാരക്കല്‍ മറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ മത്സര വിജയികളെ അനുമോദിച്ചു.

Content Highlights: Kabaddi competition was organized under the Bahrain Kerala Samajam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented