മക്ക: വിശുദ്ധ കഅബയുടെ മൂലയിലുള്ള ഹജറുല്‍ അസ്വദ് എന്ന കറുത്ത ശില ചുംബിക്കുന്നതിനും കഅ്ബയുടെ അരികിലുള്ള ഹിജ്ര് ഇസ്മായിലില്‍ പ്രാര്‍ത്ഥനക്കും സൗകര്യമൊരുക്കാന്‍ വിപുലമായ പദ്ധതി ഒരുങ്ങുന്നു.
ഇരു ഹറം കാര്യാലയമാണ് തീര്‍ഥാടകര്‍ക്ക് പ്രാര്ഥ്ഥനക്ക് വിപുലമായ സൗകര്യമൊരുക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്. ഹജറുല്‍ അസ്വദില്‍ ആത്മീയ പരിവേശത്തില്‍ സുരക്ഷിതത്വത്തോടെയും ആരോഗ്യകരമായ അന്തരീക്ഷത്തന്നിലും ചുംബിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനും വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഹറം കാര്യാലയ മേധാവി ഷെയ്ഖ് അബ്ദുള്‍ റഹ്മാന് അല്‍ സുദൈസിന്റെ മാര്‍ഗനിര്‍ദേശത്തിനും തുടര്‍നടപടികള്‍ക്കും കീഴിലാണ് പദ്ധതി ഒരുക്കുന്നതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇരു ഹറമിലുമെത്തുന്ന തീര്‍ത്ഥാടകര്‍ക്കും ആരാധകര്‍ക്കും അവരുടെ കര്‍മ്മങ്ങള്‍ എളുപ്പത്തിലും സുഖത്തിലും നിര്‍വ്വഹിക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സേവനങ്ങളും നല്‍കുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ പങ്കാളിത്തത്തോടെ ഹറം കാര്യാലയം കടമകള്‍ നിര്‍വ്വഹിച്ചുപോരുന്നുണ്ട്. ഹറമിലെത്തുന്ന തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനുള്ള സൗദി ഭരണാധികാരികളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി രൂപീകൃതമായ വിപുലമായ പദ്ധതി സംവിധാനത്തിന്റെ ഭാഗമായാണ് ഹജറുല്‍ അസ്വദ് ചുംബിക്കുന്നതിനും ഹിജ്ര് ഇസ്മായിലില്‍ പ്രാര്‍ത്ഥനക്കും സൗകര്യമൊരുക്കുന്നത്.
വിശുദ്ധ കഅ്ബയില്‍നിന്നും അല്പം മാറിയാണെങ്കിലും വിശുദ്ധ കഅബയുടെ ഭാഗമായാണ് ഹിജ്ര് ഇസ്മാഈല്‍ കണക്കാക്കപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..