Photo: Pravasi Mail
ജുബൈല്‍: എത്ര വിദ്യാസമ്പന്നനാണെങ്കിലും പ്രൊഫഷണല്‍ രംഗത്ത് കഴിവ് തെളിയിച്ച വിദഗ്ദരാണെങ്കിലും കൃത്യമായ ലക്ഷ്യമില്ലാത്ത ജീവിതം മനുഷ്യരെ വന്‍ നാശത്തിലേക്ക് നയിക്കുമെന്ന് ത്വാഇഫ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. യാസിര്‍ ബിന്‍ ഹംസ. ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രൊഫഷണല്‍ വിംഗ് സംഘടിപ്പിച്ച ഫോക്കസ് പ്രോഫഷണല്‍ മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈ പ്രപഞ്ചം വൃഥാ സൃഷ്ടിക്കപ്പെട്ടതല്ലെന്നും ലോക സ്രഷ്ടാവിന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ മനുഷ്യര്‍ക്ക് ദിശാബോധം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫഷണലുകളുടെ ധാര്‍മിക ബോധവും സാമൂഹ്യ ഉത്തരവാദിത്തങ്ങളും എന്ന വിഷയത്തെ അധികരിച്ച് എഞ്ചിനീയര്‍ ഇബ്രാഹിം പൊട്ടേങ്ങല്‍ സംസാരിച്ചു. മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത പ്രൊഫഷണലുകള്‍ സമൂഹത്തിന്റെ മൂല്യച്യുതിക്ക് കാരണമാകും. കാര്യക്ഷമതയോടെ ധാര്‍മിക മൂല്യങ്ങളിലധിഷ്ടിതമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറാനും സാമൂഹ്യ ബാധ്യതകള്‍ നിറവേറ്റാനും പ്രൊഫഷണലുകള്ക്കാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേല്‍ക്കാന്‍ സന്നദ്ധരാവാന്‍ ചടങ്ങില്‍ സമാപന ഭാഷണം നടത്തിയ ജുബൈല്‍ ദഅവാ ആന്റ് ഗൈഡന്‍സ് സെന്റര്‍ മലയാളം വിഭാഗം തലവന്‍ സമീര്‍ മുണ്ടേരി ആഹ്വാനം ചെയ്തു. ജുബൈല്‍ ഇന്റസ്ട്രിയല്‍ കോളേജ് ഫാക്കല്‍റ്റി, എഞ്ചിനീയര്‍ അര്‍ശദ് ബിന്‍ ഹംസ മോഡറേറ്ററായിരുന്നു. വിദ്യാര്ത്ഥികള്ക്കായൊരുക്കിയ പ്രത്യേക സെഷനില്‍ ഷിയാസ്, ജുബൈല്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫാക്കല്‍ട്ടി, എഞ്ചിനീയര്‍ ഫാസില്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു. മുഹമ്മദ് നിയാസ് സംസാരിച്ചു. ജുബൈല്‍ മര്‍സി ചാലറ്റില്‍ രണ്ട് വേദികളിലായി അരങ്ങേറിയ വിവിധ സെഷനകള്ക്ക് ഫോക്കസ് ജുബൈല്‍ ചെയര്മാന് ഉസ്മാന് പാലശ്ശേരി നേതൃത്വം നല്കി.
Content Highlights: Jubilee Indian islahi Center Professional Wing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..