നാട്ടിലേക്ക് തിരിക്കുന്ന അഷ്‌റഫ് മേപ്പയ്യൂരിന് ഫ്രറ്റേണിറ്റി ഫോറം സൗദി സോണൽ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടൻ മൊമന്റോ കൈമാറുന്നു.
ജുബൈല്‍: പതിനെട്ട് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍ പ്രസിഡന്റുമായിരുന്ന അഷ്‌റഫ് മേപ്പയ്യൂരിന് യാത്രയയപ്പ് നല്‍കി.
ചടങ്ങില്‍ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍ സെക്രട്ടറി സജീദ് പാങ്ങോട് അദ്ധ്യക്ഷത വഹിച്ചു. ഫോറം സൗദി സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍ അഷ്‌റഫ് മേപ്പയ്യൂരിന് മൊമന്റോ നല്‍കി.
റീജണല്‍ സെക്രട്ടറി അബ്ദുല്‍ സലാം മാസ്റ്റര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍ത്തൊടി, കുഞ്ഞിക്കോയ താനൂര്‍, അബ്ദുല്‍ റഹീം വടകര, ഷറഫുദ്ധീന്‍ ചങ്ങരംകുളം സംബന്ധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..