ബത്ഹ ഏരിയ കമ്മിറ്റിയുടെ ജേഴ്സി പ്രകാശന ചടങ്ങ്
റിയാദ്: കേളി കലാസാംസ്‌കാരിക വേദി 21-ാം വാര്‍ഷികം 'കേളിദിനം-2022'ന്റെ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഇന്റര്‍ കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്സികള്‍ പ്രകാശനം ചെയ്തു. കേളിയുടെ വിവിധ ഏരിയകളിലെ ടീമുകള്‍ തമ്മില്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ ഡിസംബര്‍ 24ന് റിയാദ്, അല്‍ ഇസ്‌കാന്‍ സ്റ്റേഡിയത്തില്‍ വെച്ച് അരങ്ങേറും.
സുലൈ ഏരിയ കമ്മിറ്റിയുടെ ടീമായ റെഡ്ബോയ്‌സിന്റെ ജേഴ്‌സി പ്രകാശനം സുലൈ ഏരിയയില്‍ നടന്നു. ജേഴ്സി സ്‌പോണ്‍സര്‍മാരായ ദുറത്ത് അല്‍ റയ്യാന്‍ കോണ്‍ട്രാക്ടിങ് എസ്സ്റ്റാബ്ലിഷ്‌മെന്റ് പ്രതിനിധി അനന്തന്‍ സാബു ജേഴ്സി പ്രകാശനം ചെയ്തു. പരിപാടിയില്‍ ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ബോബി മാത്യു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ബദിയ, മധു പട്ടാമ്പി, ഏരിയ ആക്ടിങ് സെക്രട്ടറി ഹാഷിം, രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബത്ഹ ഏരിയയുടെ ടീം ബത്ഹ ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി പ്രകാശനം 'കേളിദിനം 2022' സംഘാടക സമിതി ഓഫീസില്‍ വെച്ച് നടന്നു. ചടങ്ങില്‍ ഏരിയ പ്രസിഡന്റ് രാമകൃഷ്ണന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍ സ്വാഗതം പറഞ്ഞു. കോണ്‍പെക്‌സ് - 360 ഡിഗ്രി ലൈറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ജേഴ്സി എംഡി ഹൈദര്‍ നിവാസ് ബത്ത ടീം ക്യാപ്റ്റന്‍ ഷെഫീഖിന് കൈമാറികൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഷമീര്‍ കുന്നുമ്മല്‍, ഏരിയ രക്ഷാധികാരി കണ്‍വീനര്‍ രജീഷ് പിണറായി, എരിയ ട്രഷറര്‍ രാജേഷ് ചാലിയാര്‍, ടീം മാനേജര്‍ മുജീബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..