അനീസാ അയൂബ്ഖാനുള്ള ഉപഹാരം കെ.ടി.എ മുനീർ കൈമാറുന്നു
ജിദ്ദ: കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ബി.എ പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളത്തിന്റെ മകൾ അനീസാ അയ്യൂബ് ഖാനുള്ള ഉപഹാരം വെസ്റ്റേൺ റീജൺ പ്രസിഡന്റ് കെ ടി എ മുനീർ കൈമാറി. ഈ റാങ്ക് ഒ.ഐ.സി.സി കുടുംബത്തിനു കിട്ടിയ അംഗീകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ അധ്യക്ഷൻ ആയിരുന്നു. നാഷണൽ കമ്മിറ്റി അംഗം മനോജ് മാത്യു അടൂർ സ്വാഗതവും മഹിളാ പ്രസിഡന്റ് ബിജി സജി നന്ദിയും പറഞ്ഞു. അംജത് അടൂർ, സജി കുറുങ്ങാട്ട്, അബ്ദുൽ മുനീർപത്തനംതിട്ട , സാബു മോൻ പന്തളം, പ്രണവം ഉണ്ണികൃഷ്ണൻ, സുധിൻ പന്തളം,ആശ സാബു ഷമീന മുനീർ, ബാലജന സഖ്യം പ്രസിഡന്റ് സ്റ്റീവ് സജി ജനറൽ സെക്രട്ടറി അസ്മ സാബു എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..