ജിദ്ദ സീസൺ
ജിദ്ദ: 60 ദിവസം നീണ്ടുനിന്ന ഈ വര്‍ഷത്തെ ജിദ്ദ സീസണ് പരിപാടികളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. ആറ് ദശലക്ഷം ആളുകളാണ് സീസണ് സന്ദര്‍ശിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. സന്ദര്‍ശകരുടെ എണ്ണത്തില്‍ ഹ്രസ്വചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് കാണിക്കുന്നത്.
മെയ് മാസത്തിലാണ് ആരംഭിച്ച ജിദ്ദ സീസണ് ജൂലൈ രണ്ടിനാണ് അവസാനിച്ചത്. ടൂറിസം, വിനോദ മേഖലകള്‍ വര്‍ധിപ്പിക്കാനുള്ള സൗദിയുടെ നീക്കം വിജയകരമാണെന്നാണ് ആകര്‍ഷിച്ച സന്ദര്‍ശകരുടെ എണ്ണം സൂചിപ്പിക്കുന്നത്.
ജിദ്ദ സീസണ് സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിന് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതോടൊപ്പം സൗദി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സ്റ്റോര്‍, റെസ്റ്റോറന്റ്, കഫേ, മാര്‍ക്കറ്റ്, മറ്റ് ഓര്‍ഗനൈസേഷണല്‍ ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍ എന്നിവയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായിട്ടുണ്ട്. ജിദ്ദ സീസണില്‍ ഉള്‍പ്പെട്ട ജീവനക്കാരില്‍ 80 ശതമാനത്തിലധികം പേരും സൗദി പൗരന്മാരാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..