ജിദ്ദയിലെ ചേരിപ്രദേശങ്ങള്‍ നീക്കം ചെയ്യുന്ന നടപടി: ഖുവൈസയിലെ താമസക്കാരോട് ഒഴിയാന്‍ മുന്നറിയിപ്പ്


ജാഫറലി പാലക്കോട്

.

ജിദ്ദ: ജിദ്ദയിലെ ചേരിപ്രദേശങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഖുവൈസ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഖുവൈസ പ്രദേശത്തെ ചേരിപ്രദേശം ഒഴിപ്പിക്കുന്ന നടപടി സെപ്റ്റംബര്‍ 4 ന് ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഇതിന്റെ മുന്നോടിയായി പ്രദേശത്തെ താമസക്കാര്‍ക്കും കെട്ടിട ഉടമകള്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഖുവൈസയിലെ താമസക്കാരെ ഒഴിപ്പിക്കുമ്പോള്‍ അവര്‍ക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും തുടര്‍ന്നും നല്‍കുമെന്ന് ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കുന്ന സമിതി അറിയിച്ചു. ആവശ്യക്കാര്‍ക്ക് ഭക്ഷണ പൊതികള്‍ അടക്കം വിതരണം ചെയ്യും. വീട്ടുപകരണങ്ങള്‍ മാറ്റാന്‍ താമസക്കാരെ സഹായിക്കും. കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ സഹായം ചെയ്തുകൊടുക്കും. അതോടൊപ്പം ഇവിടെ നിന്നും മാറുന്നവര്‍ക്ക് മറ്റൊരിടത്ത് സ്ഥിര താമസത്തിനുള്ളതോ താത്കാലിക താമസത്തിനോ ഉള്ള ഭവനത്തിനുള്ള സൗകര്യവും ഒരുക്കികൊടുക്കും.

ഈ പ്രദേശങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിലൂടെ, ജിദ്ദയിലെ ക്രമരഹിതമായ ഡിസ്ട്രിക്റ്റുകളിലുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യം, വിദ്യാഭ്യാസം, ഭവന സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ അവശ്യ സേവനങ്ങളും ഇവിടുത്തെ ആളുകള്‍ക്ക് ഉറപ്പ് വരുത്താനും കമ്മിറ്റി ശ്രമിക്കും.

ജിദ്ദയിലെ ക്രമരഹിതമായ 32 ജില്ലകളില്‍ 28 എണ്ണം ഇതിനകം അധികൃതര്‍ ഇടിച്ചുനിരത്തിയിട്ടുണ്ട്. അവശേഷിക്കുന്ന നാല് പ്രദേശങ്ങളില്‍ ഒക്ടോബറോടെ പൂര്‍ണ്ണമായും ഇടിച്ചു നിരത്തല്‍ പ്രക്രിയ പൂര്‍ത്തീകരിക്കും.

Content Highlights: jeddah, Quwaisa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented