മുഹമ്മദ് ബിൻ സൽമാന്റെ പുതിയ നിയോഗം ഐ സി എഫ്  സന്തോഷം രേഖപ്പെടുത്തി 


മുഹമ്മദ് ബിൻ സൽമാൻ

റിയാദ്: രാജ്യത്തിന്റെ ആദ്യ പ്രധനമന്ത്രിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ നിയമിച്ചുകൊണ്ടുള്ള സൽമാൻ രാജാവിന്റെ പ്രഖാപനത്തിൽ ഇന്ത്യൻ കൾച്ചറൽ ഫണ്ടേഷൻ (ഐ.സി.എഫ് ) സൗദി ദേശീയ സമിതി സന്തോഷം രേഖപ്പെടുത്തി.

രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും വ്യകത്മായ കാഴ്ചപ്പാടുള്ള രാജകുമാരന്റെ പുതിയ നിയോഗം മലയാളികൾ അടക്കമുള്ള വിദേശികൾക്ക് വലിയ ആഹ്ലാദം നൽകുന്നതാണെന്നും ഐ.സി.എഫ്. വിലയിരുത്തി. പൗരാണികതയെ വെടിയാതെ രാജ്യത്തെ ആധുനികവൽക്കരിക്കാനുള്ള പ്രധാനമന്ത്രിയുടെ എല്ലാ ശ്രമങ്ങളിലും വിജയം കണ്ടെത്താൻ കഴിയട്ടെയെന്ന് യോഗം ആശംസിച്ചു.

സയ്യിദ് ഹബീബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് സഖാഫി മുക്കം, മുജീബ് എ.ആർ. നഗർ അബ്ദുൽ റഹ്മാൻ മളാഹിരി, സുബൈർ സഖാഫി, സലിം പാലച്ചിറ, അബ്ദുസ്സലാം വടകര, ബഷീർ ഉള്ളണം, സൈനുദ്ദീൻ മുസ്‌ലിയാർ വാഴവറ്റ, ഉമർ പന്നിയുർ, സിറാജ് കുറ്റ്യാടി എന്നിവർ സംബന്ധിച്ചു.

Content Highlights: jeddah news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented