വണ്‍ ഡേ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു


പ്രതീകാത്മകചിത്രം

ജിദ്ദ: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ (പപ്പ) യുടെ നേതൃത്വത്തില്‍ വണ്‍ ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയയിലെ ശബാബിയ ഫ്ലഡ്ലൈറ്റ് സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം. ഉത്ഘാടന മത്സരം സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം ജനറല്‍ സെക്രട്ടറി നിസാം മമ്പാട് ആദ്യ കിക്ക് നല്‍കി തുടക്കം കുറിച്ചു.

ജിദ്ദയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബൂബക്കര്‍ അരിമ്പ്ര, ഇസ്മായില്‍ മുണ്ടക്കുളം (കെഎംസിസി), ഹക്കീം പാറക്കല്‍, ഇസ്മായില്‍ കൂരിപ്പൊയില്‍ (ഒഐസിസി) കിസ്മത്ത് മമ്പാട്, ഹബീബുറഹ്‌മാന്‍ (നവോദയ), നിസാം പാപ്പറ്റ (സിഫ് ട്രഷറര്‍) അമീര്‍ ചെറുകോട്, തുടങ്ങിയവര്‍ പങ്കെടുത്തു.

പാണ്ടിക്കാട് പഞ്ചായത്തിലെ വിവിധ ടീമുകളായ സുല്‍ത്താനിയ ഒറവംപുറം, ചൈതന്യ ഓടോമ്പറ്റ, ചലഞ്ചേഴ്‌സ് വള്ളുവങ്ങാട്, അപ്പോളോ കോടശ്ശേരി, ജാസ് മരാട്ടപ്പടി, പാസ്‌ക് പൂളമണ്ണ, യുവ ചേതന ചെമ്പ്രശ്ശേരി, യാസ്‌ക പയ്യപ്പറമ്പ്, വാസ്‌കോ വെട്ടിക്കാട്ടിരി, ടൗണ്‍ ടീം പാണ്ടിക്കാട് തുടങ്ങിയ ടീമുകളാണ് മത്സരത്തിനിറങ്ങിയത്. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ചലഞ്ചേഴ്‌സ് വള്ളുവങ്ങാടിനെ തോല്‍പിച്ച് വാസ്‌കോ വെട്ടിക്കാട്ടിരി ജേതാക്കളായി.

Content Highlights: jeddah news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented