പത്തനംതിട്ട ജില്ലാ സംഗമം ജീവകാരുണ്യ സഹായം വിതരണം ചെയ്തു.


.

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെഎസ്.) വിവിധ ജീവകാരുണ്യ ധനസഹായവിതരണമം നടത്തി. പന്തളം ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടികൾ പന്തളം മുൻസിപ്പൽ ചെയർപേഴ്സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട യൂണിറ്റ് കൺവീനർ ഷുഹൈബ് പന്തളം അധ്യക്ഷത വഹിച്ചു. ജിദ്ദ പ്രസിഡന്റ്‌ അലി തേക്ക് തോട് മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ സ്മരണിക ആർട്ടിസ്റ്റ് അജയകുമാർ സുശീല സന്തോഷിന് സമ്മാനിച്ചു.

പി.ജെഎസ്. നൽകുന്ന വിധവാ പെൻഷൻ ചെയർപേഴ്സൺ വിതരണം ചെയ്തു. കോവിഡ് മഹാമാരിയിൽ സൗദി അറേബ്യയിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശി താജുദ്ദീന്റെ കുടുംബത്തിന് ധനസഹായമായ ഒരു ലക്ഷം രൂപാ കൈമാറി. ഒരു പതിറ്റാണ്ടിൽ കൂടുതൽ പി.ജെ.എസിന്റെ രക്ഷാധികാരിയായി ജിദ്ദയിൽ സേവനം അനുഷ്ഠിച്ച ഷുഹൈബ് പന്തളത്തിനെ പുതിയ രക്ഷാധികാരി ജയൻ നായർ മെമന്റോ നൽകി ആദരിച്ചു. ജിദ്ദയിലെ കലാസാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചിരുന്ന അനിൽ നൂറനാടിനെയും
വിദ്യാഭ്യാസ പ്രോത്സാഹനത്തിന് ഡോക്ടർ ചിപ്പിയെയും, സീരിയൽ നടനും പ്രവാസിയുമായ സുഭാഷ് പന്തളത്തിനെയും സംഗമത്തിൽ ആദരിച്ചു.

Content Highlights: jeddah news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented