.
ജിദ്ദ: ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന സന്ദേശവുമായി വിശുദ്ധ ഹജ്ജിനെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാനായി പുറപ്പെടുന്ന ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റിയുടെ വൊളണ്ടിയർ രജിസ്ട്രേഷൻ ചെമ്പൻ മുസ്തഫയിൽ നിന്ന് അപേക്ഷ ഫോറം ഏറ്റുവാങ്ങി മുസ്ലീ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ.സലാം ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സേവനങ്ങളിലൊന്നായ കെ.എം.സി.സി.ഹജ്ജ് വൊളണ്ടിയർ സേവനത്തോടും സേവകരോടും മുസ്ലിം ലീഗ് പാർട്ടിക്ക് വലിയ മതിപ്പും ആദരവുമാണെന്ന് പറഞ്ഞ അദ്ധേഹം ഈ പ്രവർത്തനത്തിൽ പാർട്ടിയുടെ പ്രത്യേക ശ്രദ്ധ ഉണ്ടാവുമെന്ന് ഓർമ്മപ്പെടുത്തി.
സൗദി കെ.എം.സി.സി. നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയ സന്നാഹങ്ങളോടെ കഴിഞ്ഞ കാലങ്ങളിൽ നടന്ന ഹജ്ജ് സേവനം കോവിഡ് മഹാമാരി കാരണം ഹജ്ജ് കമ്മങ്ങൾക്കെത്തുന്ന ഹാജിമാരുടെ എണ്ണം നാമമാത്രമായി പരിമിതപ്പെടുത്തിയത്തിയതിനാൽ കഴിഞ്ഞ വർഷങ്ങളിൽ ഹജ്ജ് സേവനത്തിന് അവസരമില്ലായിരുന്നു. ഈ വർഷത്തെ ഹജ്ജിന് 10 ലക്ഷം ഹാജിമാരാണ് പങ്കെടുക്കുന്നതെന്നാണ് റിപ്പോർട്ട്. ഹജ്ജ് മന്ത്രാലയവും ഇന്ത്യൻ ഹജ്ജ് മിഷനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായും പരി പൂർണ്ണമായും സഹകരിച്ചായിരിക്കും കെ.എം.സി.സി.ഹജ്ജ് സെൽ പ്രവർത്തിക്കുക.
പരിപാടിയിൽ പ്രസിഡസ്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള യോഗം ഉദ്ഘാടനം ചെയ്തു. അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു.
Content Highlights: jeddah news
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..